• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെഡ് മിൽ വ്യായാമത്തിനിടെ പിന്നിലേക്ക് മറിഞ്ഞ് തല നിലത്തിടിച്ച് KSEB എഞ്ചിനീയര്‍ മരിച്ചു

ട്രെഡ് മിൽ വ്യായാമത്തിനിടെ പിന്നിലേക്ക് മറിഞ്ഞ് തല നിലത്തിടിച്ച് KSEB എഞ്ചിനീയര്‍ മരിച്ചു

ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:
    തൃശൂർ:ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു.  മാള പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പുറകോട്ട് മറിയുകയും വീഴ്ചയുടെ ആഘാതത്തില്‍ തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    റോഡില്‍ യുവാവിന്‍റെ മൃതദേഹം; മദ്യലഹരിയില്‍ റോഡിലേക്ക് വീണതോ ചാടിയതോ ആകാമെന്ന് പോലീസ്


    ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചക്കാടിന് സമീപം യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളാടി സ്വദേശി രമേശാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ - വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം രമേശിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തിൽ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു.

    പുലർച്ചെ ഇതുവഴി  പാലുമായി എത്തിയ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി മരിച്ചത് രമേശാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ തങ്കമല സ്വദേശി ആറുമുഖത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

    രമേശിൻറെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറു മീറ്റർ അകലെ ഓട്ടോറിക്ഷയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ രമേശ് സ്വന്തം വീട്ടിലും ഭാര്യവീട്ടിലും വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ആറുമുഖത്തിൻറെ ഓട്ടോയിലാണ് വീട്ടിൽ നിന്നും പോയത്. രണ്ടുപേരും വീണ്ടും മദ്യപിച്ചതായി ആറുമുഖം പോലീസിനോട് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

    വാഹനത്തിൽ നിന്നും തെറിച്ചു വീണതിൻറെ പരിക്കുകള്‍ മൃതദേഹത്തിലുള്ളതായി ഇൻക്വസ്റ്റിലൂടെ കണ്ടെത്തി. അതിനാൽ ഓട്ടോറിക്ഷയിൽ നിന്നും ചാടിയതോ തെറിച്ച് വീണതോ ആവാമെന്നാണ് പോലീസിന്റെ സംശയം. നടന്നു പോകുമ്പോൾ ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

    തലക്ക് പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നതിനാൽ രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമേശിൻറെ സുഹൃത്തുളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണ്.
    Published by:Arun krishna
    First published: