ഇന്റർഫേസ് /വാർത്ത /Kerala / മാധ്യമപ്രവർത്തകന്റെ അപകട മരണം: വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്ന മ്യൂസിയം സിഐയെ സ്ഥലംമാറ്റി

മാധ്യമപ്രവർത്തകന്റെ അപകട മരണം: വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്ന മ്യൂസിയം സിഐയെ സ്ഥലംമാറ്റി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിൽ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്ന സിഐയെ സ്ഥലം മാറ്റി. മ്യൂസിയം സി ഐ ജി സുനിലിനെയാണ് സ്ഥലം മാറ്റിയത്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ സുനിലിന് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിരുന്നു.

    മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയടക്കം നടത്തുന്നതിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം എസ് ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു. കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സി ഐയായാണ് സുനിലിനെ സ്ഥലംമാറ്റിയത്.

    Also Read- പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ സൂരജ് റിമാന്‍ഡില്‍

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    First published:

    Tags: Journalist K.M. Basheer death, K m basheer accident, K m basheer death, Sriram Venkataraman taken to jail, Sriram venkitaraman, Sriram venkitaraman accident, Wafa Firos