നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മരണക്കയങ്ങളാകുന്ന അരുവികൾ; കോട്ടയത്ത് വരുന്ന വിനോദസഞ്ചാരികൾ അറിയാൻ 

  മരണക്കയങ്ങളാകുന്ന അരുവികൾ; കോട്ടയത്ത് വരുന്ന വിനോദസഞ്ചാരികൾ അറിയാൻ 

  കോട്ടയത്തെ പ്രധാനപ്പെട്ട അരുവികൾ ഏതൊക്കെയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  News18

  News18

  • Share this:
  കോട്ടയത്തെ  അരുവികളും വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽനിന്ന് അടുത്ത ദിവസങ്ങളിൽ വരുന്ന വാർത്ത  ഒട്ടും ശുഭകരമല്ല. ഒരു നേവി ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേരാണ് അടുത്തടുത്ത ദിവസങ്ങളിൽ അരുവികളിൽ മുങ്ങി മരിച്ചത്. കോട്ടയത്തെ പ്രധാനപ്പെട്ട പല അരുവികളും വേണ്ടത്ര സുരക്ഷാസംവിധാനം മുന്നറിയിപ്പോ ഇല്ലാത്തത് ആണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്.

  കോട്ടയത്തെ പ്രധാനപ്പെട്ട അരുവികൾ ഏതൊക്കെയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  1.മാർമല അരുവി

  ചെറുതും വലുതുമായ അഞ്ചോളം വെള്ളച്ചാട്ടങ്ങളാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൂടുതൽ. പ്രകൃതി സൗന്ദര്യം കൊണ്ടും വലിപ്പം കൊണ്ടും ഈ വെള്ളച്ചാട്ടങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാർമല അരുവി.  ഈരാറ്റുപേട്ടക്ക് കിഴക്ക് തീക്കോയി മേഖലയിലാണ് മാർമല അരുവി സ്ഥിതി ചെയ്യുന്നത്. 60 അടിയോളം ഉയരമുള്ള മനോഹരമായ വെള്ളച്ചാട്ടം ആണ് മാർമലയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.  മീനച്ചിലാറിലേക്ക് എത്തുന്ന പ്രധാനപ്പെട്ട കൈവഴിയായ തീക്കോയി ആറിന്റെ മുകൾ ഭാഗത്താണ് മാർമല അരുവി. ഏറ്റവും മഴ കൂടുതൽ ലഭ്യമാകുന്ന കിഴക്കൻ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന  ജലനിരപ്പിലെ മാറ്റമാണ് മാർമലയെ അപകടത്തിലാക്കുന്നത്. പാറക്കെട്ടുകളിൽ കുടുങ്ങി അപകടം വരാനുള്ള സാധ്യതയും ഇവിടെ ഏറെയാണ്.  2. വേങ്ങത്താനം 

  മാർമല പോലെ പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് വേങ്ങത്താനം. കാഴ്ചയിൽ അപകടസാധ്യത കാര്യമായി ഇല്ലാത്ത  അരുവിയാണ് വേങ്ങത്താനം.  എന്നാൽ അടുത്തിടെ ഉണ്ടായ അപകടം വേങ്ങത്താനത്തിന്റെ അപകടസാധ്യത ഉയർത്തിക്കാട്ടുന്നു.  കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇരുപതുകാരൻ അഹദ് ബിൻ ഷാജിയാണ് കഴിഞ്ഞ ദിവസം ഇവിടെ മുങ്ങിമരിച്ചത്. ഏറെ തെന്നൽ ഉള്ള പാറകളാണ് ഇവിടെ അപകടത്തിന് കാരണമാകുന്നത്. മഴയാണെങ്കിൽ ഏറെ ശ്രദ്ധിക്കേണ്ട സ്ഥലം. തെന്നി വീഴുന്നത് പാറക്കൂട്ടത്തില് ആണ് എന്നത് രക്ഷാപ്രവർത്തനവും ദുഷ്കരമാകുന്നു. ഈരാറ്റുപേട്ട ചേന്നാട് ആണ് വേങ്ങത്താനം അരുവി.

  3.കട്ടക്കയം 

  സുരക്ഷാ സംവിധാനങ്ങളൊന്നും കാര്യമായി ഇല്ലാത്ത ഇടമാണ് കടക്കയം.   അൻപത് അടിയോളം ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്കു പതിക്കുന്നത്. അതാണ് ഇവിടുത്തെ കാഴ്ചക്ക് ഭംഗി നൽകുന്നത്. ഒരു വെള്ളച്ചാട്ടം എന്നതിനപ്പുറം കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇവിടെയില്ല. പ്രദേശത്തെക്കുറിച്ച് അറിയാതെ എത്തുന്ന വിനോദസഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും.
  Also Read- Olympic medal | ആ പരമാബദ്ധം ഷെയർ ചെയ്യരുതേ; അത് മഹാമനസ്ക്കതയല്ല; ഒളിംപിക് മെഡൽ പങ്കിട്ടത് നിയമപ്രകാരം

  4. അരുവിച്ചാൽ

  മഴക്കാലത്ത് മാത്രം വെള്ളമുള്ള വെള്ളച്ചാട്ടമാണ് ആരുവിച്ചാൽ. 100 അടിയോളം ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും അരുവിച്ചാൽ ആണ്. ഇവിടെയും പാറക്കെട്ടുകൾ തന്നെയാണ് വില്ലനാകുന്നത്. മഴക്കാലത്ത് പാറക്കെട്ടുകൾക്ക് മുകളിൽ കൂടിയുള്ള യാത്ര ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.

  5 കൊക്കയാർ

  മുണ്ടക്കയം മേഖലയിലാണ് കൊക്കയാർ വെള്ളച്ചാട്ടം ഉള്ളത്. ഇവിടെ മാത്രം മൂന്നു വെള്ളച്ചാട്ടങ്ങൾ ഉണ്ട്. കൊക്കയാർ പഞ്ചായത്തിലെ വെമ്പ്ളിയിൽ പാപ്പാനി നൂറേക്കർ വെള്ളാപ്പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. വെള്ളാപ്പാറ ആണ് ഇതിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ നിന്ന് വെള്ളം ഒഴുകി വരുന്നത്.

  കിഴക്കൻ മേഖലയിൽ മാത്രമുള്ള വെള്ളച്ചാട്ടങ്ങളാണ് ഇവ. അരുവിക്കുഴി ഉൾപ്പെടെ കാഴ്ചയിൽ മനോഹരമായ പല വെള്ളച്ചാട്ടങ്ങൾ വേറെയും കോട്ടയം ജില്ലയിൽ ഉണ്ട്. കാര്യമായ സുരക്ഷാ മുന്നറിയിപ്പോ, സഞ്ചാരികൾക്ക് നിർദേശം നൽകാൻ ബോർഡോ ഒന്നും തന്നെ ഈ കേന്ദ്രങ്ങളിൽ ഇല്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾ സ്വയം  ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഏക വഴി.
  Published by:Naseeba TC
  First published:
  )}