വികലാംഗയായ യുവതിയെ വീടിന്റെ മുകൾ നിലയിൽ നിന്നും കടത്തിക്കൊണ്ടുപോയ സംഭവം; തൊടുപുഴ സ്വദേശി പിടിയില്‍
വികലാംഗയായ യുവതിയെ വീടിന്റെ മുകൾ നിലയിൽ നിന്നും കടത്തിക്കൊണ്ടുപോയ സംഭവം; തൊടുപുഴ സ്വദേശി പിടിയില്‍
ജന്മനാ അരയ്ക്കു താഴെ തളർന്ന യുവതിയെയാണ് ഇയാൾ കടത്തി കൊണ്ടു പോയത്
woman missing
Last Updated :
Share this:
കൊല്ലം: അരയ്ക്കുതാഴെ തളർന്ന കൊല്ലം സ്വദേശിയായ യുവതിയെ കടത്തിക്കൊണ്ടുപോയ കേസില്‍ തൊടുപുഴ സ്വദേശി പിടിയില്‍. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദി(42)നെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജിനടുത്ത് ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം യുവതിയെ കണ്ടെത്തിയിരുന്നു. ജന്മനാ അരയ്ക്കു താഴെ തളർന്ന യുവതിയെയാണ് ഇയാൾ കടത്തി കൊണ്ടു പോയത്.
കൊല്ലത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്ന് കണ്ടെത്തിയത്.
ഇരുവരും മൂന്നുവര്‍ഷമായി സൗഹൃദത്തിലായിരുന്നു. ഇവര്‍ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിന്റെ മുകള്‍നിലയില്‍ കയറിയ റഷീദ് യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കില്‍ കൊണ്ടുപോയെന്നാണ് പോലിസ് പറയുന്നത്. കൊട്ടിയം പോലീസാണ് യുവതിയെയും യുവാവിനെയും കണ്ടെത്തിയത്.
പൊലീസ് പിടികൂടിയ റഷീദ് നേരത്തെ തന്നെ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയിട്ടുണ്ട് യുവതി. രണ്ട് സഹോദരങ്ങളുണ്ട്. ആറു വർഷം മുൻപ് പെൺകുട്ടിക്ക് വീട്ടുകാർ ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിനിടെ ഫേസ്ബുക്കിലൂടെ മൂവാറ്റുപുഴ സ്വദേശിയായ റഷീദുമായി സൗഹൃദത്തിലായി എന്നാണ് സൂചന.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.