കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ (Mofiya Parveen) ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിനെ ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കൾ. സിഐയെ രക്ഷിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ഉണ്ടായി. ഇന്നലെ പോലും ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങൾ ചോദിച്ചു.
സിഐയും മൊഫിയയുടെ ഭർത്താവിന്റെ സഹോദരനും ഉൾപ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞു.സി ഐ സുധീറിന് എതിരെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സി ഐ ക്ക് എതിരായ തെളിവാണ്.
അന്വേഷണം നല്ല രീതിയിൽ ആയിരുന്നു.പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കും.സി ഐ യെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായി.അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ സി ഐ സുധീർ മോശമായി പെരുമാറിയെന്നും കുറ്റപത്രത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
Also Read-
Found Dead | കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; ചുമരില്‍ ആത്മഹത്യക്കുറിപ്പ്മോഫിയ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനും,ഗാര്‍ഹിക പീഡനത്തിനും ഇരയായെന്ന് കുറ്റപത്രം പറയുന്നത്. അലുവ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത് ആത്മഹത്യാ പ്രേരണക്കുറ്റമാണ് സുഹൈലിനും മാതാപിതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.ആത്മഹത്യയ്ക്ക് (Suicide) കാരണക്കാരായ ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയും, സുഹൈലിന്റെ മതാപിതാക്കള്‍ രണ്ടും, മുന്നും പ്രതികളുമാണ്.
Also Read-
Father son suicide | ഭാര്യയുമായി അകന്നു കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചുനവംബര് 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നടപടി ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുത്തിരുന്നു. ആദ്യം സി. ഐ. യെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.