എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയും കഠാര വീശിയും കഞ്ചാവ് പ്രതിയുടെ ഗുണ്ടാവിളയാട്ടം

പ്രദേശത്ത്‌ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങൾ കാണിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു.

News18 Malayalam | news18
Updated: January 11, 2020, 6:02 PM IST
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയും കഠാര വീശിയും കഞ്ചാവ് പ്രതിയുടെ ഗുണ്ടാവിളയാട്ടം
പ്രതി
  • News18
  • Last Updated: January 11, 2020, 6:02 PM IST
  • Share this:
തൃശൂർ: മാരകായുധങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തിയ കഞ്ചാവ് പ്രതിയെ സാഹസികമായി പിടികൂടി. തൃശൂർ നടത്തറ - കുട്ടനെല്ലൂരിലാണ് സംഭവം. പ്രദേശത്ത്‌ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങൾ കാണിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു.

ഇത് അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥർക്ക്‌ നേരെയാണ് റോട്ട് വീലർ ഇനത്തിൽപെട്ട നായകളെ അഴിച്ചു വിട്ടും തോക്ക് ചൂണ്ടിയും പ്രതി ചെന്നത്. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതിയെ അതിസാഹസികമായാണ് എക്സൈസ് സംഘം കീഴ്പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും.

നടത്തറ കച്ചേരി വാഴപ്പിളളി വീട്ടിൽ രാജേഷിന്‍റെ മകൻ നോബിയെ (20 വയസ്)യാണ് അതിസാഹസികമായി തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടി കൂടിയത്.

അപൂർവ ട്യൂമർ: ഡൽഹിയിലെ ആശുപത്രിയിൽ ഏഴു മണിക്കൂർ സർജറിക്ക് വിധേയയായി ഇറാഖി വനിത

ഇതിനിടെ, വിൽപ്പനക്കുള്ള 1000 രൂപയോളം വിലവരുന്ന അഞ്ച് പൊതി കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തൂ. ഇതിനുമുമ്പ് പലതവണ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുള്ളതും നിരവധി ഗുണ്ടാ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ് പ്രതി. കഞ്ചാവിന്‍റെ ലഭ്യതയെപറ്റിയും ആയുധങ്ങൾ ലഭിച്ച ഉറവിടത്തെപ്പറ്റിയും വിശദമായി അന്വേഷിച്ച് വരുന്നു.
First published: January 11, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading