HOME » NEWS » Kerala » ACCUSED IN MURDER CASE OF A WOMAN DENTIST IN THRISSUR IS FOUND HANGING

തൃശൂരില്‍ വനിതാ ദന്ത ഡോക്ടറെ കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഡോ. സോനയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: April 23, 2021, 9:37 AM IST
തൃശൂരില്‍ വനിതാ ദന്ത ഡോക്ടറെ കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
News18 Malayalam
  • Share this:
തൃശ്ശൂര്‍: ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടനെല്ലൂരില്‍ ദന്തഡോക്ടർ സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂര്‍ പാവറട്ടി മണപ്പാട് വെളുത്തേടത്ത് വീട്ടില്‍ മഹേഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും വീട്ടുകാരും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറിയിലേക്കുപോയ ഇയാളെ പിന്നീട് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

Also Read- സോളാര്‍ തട്ടിപ്പ്: സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

20ന് വൈകീട്ട് 4-നാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായിരുന്നു മഹേഷ്. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ മഹേഷ് ഒളിവിൽ പോയിരുന്നു. കുട്ടനെല്ലൂരിൽ ദി ഡെന്റസ്റ്റ് ക്നിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും.

Also Read- വളാഞ്ചേരി സുബീറ കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു ; സുബീറയുടെ ബാഗ് കണ്ടെടുത്തു 

രണ്ട് വർഷമായി സോനയും മഹേഷും ചേർന്നാണ് ആശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. വയറ്റിലും കാലിലും പരിക്കേറ്റ സോനയെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Also Read- ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം

സോനയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം കാറിൽ രക്ഷപ്പെട്ട മഹേഷ് ഒളിവിൽ പോവുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു കഴിഞ്ഞുവന്നത്.

Also Read- വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് കോൺഗ്രസ് നേതാവിനെതിരേ പ്രചാരണം; പിന്നിൽ മറ്റൊരു കോൺഗ്രസ് നേതാവ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: April 23, 2021, 9:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories