തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുവഭിക്കുന്ന കൊലക്കേസ് പ്രതി ചാടിപ്പോയി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്. 2017 ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിര്‍ ഹുസൈന്‍. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെയാണ് ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്.
ജാഹിര്‍ ഹുസൈനായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം തന്നെ ജാഹിര്‍ ഹുസൈന്‍ മുമ്പ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം.
Also Read-
പീഡന പരാതി നൽകുമെന്ന ഭയം; കാമുകിയെ കൊന്ന് മുഖം വികൃതമാക്കിയ യുവാവ് അറസ്റ്റിൽസംഭവത്തിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. സെൻട്രൽ ജയിലിന്റെ പിൻഭാഗത്താണ് അലക്കു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജയിലിന് മതിൽ നിർമിച്ചിട്ടില്ല. ഈ വഴിയാണ് പ്രതി കടന്ന് കളഞ്ഞതെന്നാണ് പൊലീസ് നിഗമനം. രാവിലെയാണ് അലക്കു കേന്ദ്രത്തിലേക്ക് രണ്ടു തടവുകാരെ ഒരു വാർഡൻ കൊണ്ടു വന്നത്. മറ്റ് ആവശ്യങ്ങൾക്കായി വാർഡൻ ജയിലിലേക്ക് മടങ്ങിയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തിൽ നിന്നും എടുത്ത ഷർട്ട് റോഡിൽവെച്ച് ധരിക്കുന്നതും തുടർന്ന് ഓട്ടോയിൽ കയറി പ്രതി രക്ഷപ്പെടുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്.
Also Read-
ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭാര്യ മകനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തുതൈയ്ക്കാട്ടേക്ക് ആദ്യം പോയ പ്രതി പിന്നീട് അവിടെ നിന്ന് നടന്ന് തമ്പാന്നൂർ ബസ്റ്റാൻഡിൽ എത്തുകയും കളയിക്കാവിള ഭാഗത്തേക്ക് പോകുന്ന ബസിൽ കറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മതിലില്ലാത്ത ഭാഗത്തു കൂടി അലക്കു കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന തടവുകാർ സമീപത്തെ കടയിൽ നിന്ന് സിഗരറ്റ് വാങ്ങിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
Also Read-
നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.