• HOME
  • »
  • NEWS
  • »
  • kerala
  • »
  • ACCUSED IN THE MUTTIL TREE FELLING CASE THREATENED THE FOREST DEPARTMENT OFFICIALS JK TV

പുറത്തിറങ്ങിയിട്ട് കാണിച്ചു തരാം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടില്‍ കേസ് പ്രതി ആന്റോ അഗസ്റ്റിന്റെ ഭീഷണി

പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്

News18 Malayalam

News18 Malayalam

  • Share this:
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്  ഭീഷണി. മാനന്തവാടി സബ് ജയിലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ മുഖ്യ പ്രതി ആൻ്റോ അഗസ്റ്റിനാണ് ഭീഷണി മുഴക്കിയത്.  വനം വകുപ്പ് ഉദ്യോഗസ്ഥരായ പി.ധനേഷ് കുമാർ, എം കെ സമീർ എന്നിവരെ വെറുതെ വിടില്ലെന്നാണ് ചോദ്യം ചെയ്യുന്നതിനിടെ പ്രതി ഭീഷണി മുഴക്കിയത്. നിരന്തരമായി വാർത്ത ചെയ്ത മാധ്യമ പ്രവർത്തകരെയും കണ്ടോളാമെന്നും ആൻ്റൊ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾ ഒരു മാസത്തോളമായി ജയിലിലാണ്.

പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ  അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.  ചുമത്തിയ കേസുകളുടെ എല്ലാ വകുപ്പുകളും  ജൈവവൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ജാമ്യമില്ലാ കുറ്റമാണ്.

ഈട്ടി മോഷണം, തഹസില്‍ദാരെ ഭീഷണിപ്പെടുത്തല്‍, റെയ്ഞ്ച് ഓഫീസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ വേറെയുമുണ്ട്. എല്ലാ കേസുകളിലും എഫ്‌ഐആര്‍ രേഖപ്പടുത്തിയതുമാണ്. ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ്  വനംവകുപ്പും പൊലീസും പ്രതികളെ  അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെ കോടതി ഇടപെടുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്.

Also Read-സാമ്പത്തിക പ്രതിസന്ധി: കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുയർന്നിരുന്നു.  മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല.  മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിരുന്നു. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഇതുവരെയും  ഉണ്ടായില്ല. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെയും എവിടെയുമെത്തിയിട്ടില്ല.

Also Read-കോവിഷീല്‍ഡ് വാക്സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ താഴെ തട്ടിലുള്ള  വനപാലകരിൽ മാത്രം നടപടി ഒതുങ്ങി.

കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടുണ്ട്. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ മാതാവ് മരിച്ചതോടെ വയനാട്ടിലെ ക് വരുന്നതിനിടെ കുറ്റിപ്പുറത്ത് വച്ച് പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു.
Published by:Jayesh Krishnan
First published:
)}