നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പോക്സോ കേസ് പ്രതി കോടതി സമുച്ചയത്തിന് മുകളിൽ നിന്നുചാടി ആത്മഹത്യക്ക് ശ്രമിച്ചു

  പോക്സോ കേസ് പ്രതി കോടതി സമുച്ചയത്തിന് മുകളിൽ നിന്നുചാടി ആത്മഹത്യക്ക് ശ്രമിച്ചു

  കോടതി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു സംഭവം.

  kattappana court

  kattappana court

  • Share this:
   കട്ടപ്പന: പോക്സോ കേസിലെ പ്രതി കട്ടപ്പന കോടതി സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശാന്തന്‍പാറ സ്വദേശിയായ രാജേന്ദ്രനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രാജേന്ദ്രന്‍ വിചാരണ നേരിടുകയാണ്. കോടതി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു സംഭവം. കട്ടപ്പന കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതിയുടെ മുന്‍പില്‍ നിന്നും ഇയാള്‍ താഴേയ്ക്ക് ചാടി. രണ്ടാം നിലയിലെ ടെറസിലേയ്ക്കാണ് ഇയാള്‍ പതിച്ചത്. രാജേന്ദ്രന് സാരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

   ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം; ഗതാഗത കമ്മീഷണർ ഉത്തരവിറക്കി

   സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

   തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ല. ഗതാഗത കമ്മീഷണര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

   Also Read- കുട അരുത് ! ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട ചൂടുന്നത് ശിക്ഷാർഹം; ഗതാഗത കമ്മീഷണർ ഉത്തരവിറക്കി

   മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്തത വരുത്തിയിട്ടില്ല.

   Also Read- Bevco| ബെവ്കോ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

   മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോകുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും യാത്രക്കാര്‍ക്ക് മരണംവരെ സംഭവിക്കുന്നതുമായ അപകടങ്ങള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
   Published by:Rajesh V
   First published:
   )}