• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാറക്കണ്ടി പവിത്രൻ കൊലക്കേസ്: RSS പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

2007 നവംബർ ഏഴിനാണ് പവിത്രൻ ആക്രമിക്കപ്പെട്ടത്. നവംബർ 10ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

news18
Updated: May 15, 2019, 2:28 PM IST
പാറക്കണ്ടി പവിത്രൻ കൊലക്കേസ്: RSS പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
(പ്രതീകാത്മക ചിത്രം)
news18
Updated: May 15, 2019, 2:28 PM IST
കണ്ണൂർ: പൊന്ന്യത്തെ സി.പി.ഐ (എം) പ്രവർത്തകൻ ആയിരുന്ന പാറക്കണ്ടി പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഓരോ ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു.

സി.കെ പ്രശാന്ത്, നാമത്ത് വീട്ടിൽ ലൈജേഷ്, പാറയിക്കണ്ടി വിനീഷ്, പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനിൽകുമാർ, കിഴക്കയിൽ വിജിലേഷ്, തട്ടാരത്തിൽ കെ മഹേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. നാലാംപ്രതി വലിയ പറമ്പത്ത് ജ്യോതിഷ് വിചാരണ കാലയളവിൽ മരിച്ചിരുന്നു.

23 സാക്ഷികളെ വിസ്തരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പി.എസ് ശ്രീധരൻ പിള്ള ആയിരുന്നു പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വിനോദ് കുമാർ ചമ്പളോൻ ഹാജരായി. 2007 നവംബർ ഏഴിനാണ് പവിത്രൻ ആക്രമിക്കപ്പെട്ടത്.

നവംബർ 10ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...