മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ അപകടമരണം; ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി

അന്വേഷണത്തിന്‍റെ ഭാഗമായി കെ.എം ബഷീറിന്‍റെ കൊലപാതക കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ.സൈഫുദീന്‍ ഹാജിയില്‍ നിന്നും സമിതി മൊഴിയെടുത്തു

News18 Malayalam | news18
Updated: December 17, 2019, 2:27 PM IST
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ അപകടമരണം; ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി
basheer- sriram
  • News18
  • Last Updated: December 17, 2019, 2:27 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമൻ അന്വേഷണ കമ്മീഷന് മുമ്പിൽ ഹാജരായി. ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയുടെ മുമ്പിലാണ് അന്വേഷണസംഘം ഹാജരായത്.

അന്വേഷണത്തിന്‍റെ ഭാഗമായി കെ.എം ബഷീറിന്‍റെ കൊലപാതക കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ.സൈഫുദീന്‍ ഹാജിയില്‍ നിന്നും സമിതി മൊഴിയെടുത്തു. പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമൻ നല്‍കിയ കുറ്റപത്രവും ഇതിന് ലഭിച്ച മറുപടിയും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം മൊഴിയെടുക്കുകയും ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.

സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് ഗാര്‍ഗിനാണ് അന്വേഷണ ചുമതല. മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഊര്‍ജ വകുപ്പ് സെക്രട്ടറിയുമായ ഡോ. ബി. അശോകുമാണ് പ്രസന്‍റിംഗ് ഓഫീസര്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം ചീഫ് സെക്രട്ടറിയാണ് ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹർത്താൽ: കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡന്‍റിന്‍റെ കടയും അടഞ്ഞു തന്നെ

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ ശേഷമാണ് സഞ്ജയ് ഗാര്‍ഗിന് അന്വേഷണ ചുമതല നല്‍കിക്കൊണ്ടുള്ള ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണ കുറിപ്പ് അന്വേഷണസമിതി പരിശോധിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന വിശദീകരണമാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണ കുറിപ്പില്‍ നല്‍കിയിരുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീറാമിന്‍റെ വിശദീകരണം. എന്നാല്‍, ശ്രീറാമിന്‍റെ വാദം തളളി വഫ ഫിറോസ് രംഗത്തു വന്നിരുന്നു. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്.
Published by: Joys Joy
First published: December 17, 2019, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading