കൊച്ചി: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി സര്‍വജന സ്കൂള്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.കെ മോഹനന്, അധ്യാപകനായ സി.വി ഷിജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പാമ്പു കടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല എന്ന ആക്ഷേപം ഇരുവരും നിഷേധിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് പാമ്പു കടിയേറ്റെന്ന വിവരം അറിഞ്ഞയുടന്‍ ക്ലാസിലെത്തുകയും പരിഭ്രാന്തയായ വിദ്യാര്‍ഥിനിയെ സമാധാനിപ്പിക്കുയും ചെയ്തു.
കനകമല കേസ്: പ്രതികൾ ISISൽ ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി കോടതി
ഇതിനിടെ മറ്റൊരു അധ്യാപകന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കുട്ടിയുടെ അച്ഛന് എത്തുന്നതും ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും. അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ഇരുവരും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. രണ്ടു ഹര്‍ജികളും ഹൈക്കോടതി നാളെ പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bathery Snake Bite, Seeing snakes, Shahala death case, Shehla, Shehla Sherin, Shehla sherin death, Shehla sherin latest news, Shehla sherin news, Shehla snake bite, Snake, Snake bite, Snake bite shehla, Snake bite student