പ്രണയം നിരസിച്ചതിന് വീടിന്‍റെ ഓടിളക്കി പെൺകുട്ടിയെ കുത്തിയ പ്രതി പിടിയിൽ

പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

news18
Updated: July 2, 2019, 12:07 PM IST
പ്രണയം നിരസിച്ചതിന് വീടിന്‍റെ ഓടിളക്കി പെൺകുട്ടിയെ കുത്തിയ പ്രതി പിടിയിൽ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: July 2, 2019, 12:07 PM IST
  • Share this:
കൊല്ലം: പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി കുത്തി വീഴ്ത്തിയ കേസിലെ പ്രതി അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനായ കുന്നത്തൂർ സ്വദേശി അനന്തുവാണ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ വീട്ടിൽക്കയറി അനന്തു ആക്രമിച്ചത്.

ആക്രമണത്തിനു ശേഷം പ്രതി അനന്തു ഓടി രക്ഷപ്പെട്ടിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രണയം നിരസിച്ചു: വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി പെൺകുട്ടിയെ കുത്തി വീഴ്ത്തി

കഴിഞ്ഞദിവസം ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺ‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിക്കായി പൊലീസ് സംഭവം നടന്നയുടൻ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

First published: July 2, 2019, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading