ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു

പന്നിമല ഇരപ്പുകാലില്‍ റോഡരികത്തു വീട്ടില്‍ മിനി ആണ് മരിച്ചത്

news18
Updated: April 9, 2019, 8:51 PM IST
ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: April 9, 2019, 8:51 PM IST
  • Share this:
തിരുവനന്തപുരം: ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു. വെള്ളറട പന്നിമല ഇരപ്പുകാലില്‍ റോഡരികത്തു വീട്ടില്‍ മിനി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ധനുവച്ചപുരത്താണ് അപകടം.

സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയ മിനി ആശുപത്രിയില്‍ ലീവുമായി ബന്ധപ്പെട്ട ആവശ്യത്തിന് പോയി വരികയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എസ്എടിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read:  ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം; ബിജെപി എംഎൽഎയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

First published: April 9, 2019, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading