Acid Attack ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞു വീട്ടിൽ എത്തിയ ശ്രീജയുടെ നേർക്ക് ഭർത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: August 18, 2020, 7:09 PM IST
Acid Attack ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ
Acid attack
  • Share this:
ഇടുക്കി: ഇടുക്കി വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായ പി.ആർ ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഭർത്താവ് പൊട്ടനാനിക്കൽ അനിലിനെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു.

മുഖത്തും ശരീരഭാഗങ്ങളിലും ഭർത്താവ് അനിൽ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിഗ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. ശ്രീജയുടെ ഭർത്താവ് അനിൽലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.


പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞു വീട്ടിൽ എത്തിയ ശ്രീജയുടെ നേർക്ക് ഭർത്താവ് അനിൽ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡണ്ട് പികെ രാജുവും സംഘവുമാണ് ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനിലിനെ നാളെ കോടതിയിൽ ഹാജരാക്കും.
Published by: user_49
First published: August 18, 2020, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading