നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീനിവാസന്‍ മീന്‍ കച്ചവടക്കാരനാകുന്നു; സിനിമയില്‍ അല്ല, ജീവിതത്തില്‍

  ശ്രീനിവാസന്‍ മീന്‍ കച്ചവടക്കാരനാകുന്നു; സിനിമയില്‍ അല്ല, ജീവിതത്തില്‍

  • Last Updated :
  • Share this:
   കൊച്ചി: നടന്‍ ശ്രീനിവാസന്‍ ഇനി മീന്‍ കച്ചവടക്കാരന്റെ വേഷത്തിലെത്തും, സിനിമയില്‍ അല്ല ജീവിതത്തില്‍. ഉദയശ്രീ എന്ന് പേരിട്ടിരിക്കുന്ന മത്സ്യ വിപണന സംരംഭവുമായാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസന്റെ പുതിയ രംഗപ്രവേശം. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്‍ സലീം കുമാര്‍ നിര്‍വഹിച്ചു.

   രാസവസ്തുക്കള്‍ കലരാത്ത വിഷമുക്തമായ മത്സ്യങ്ങളാണ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഉദയശ്രീ വിപണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. കായല്‍ മത്സ്യങ്ങള്‍ക്ക് പുറമെ വിഷമുക്തമായ കടല്‍ മത്സ്യങ്ങളും എറണാകുളം കണ്ടനാട് പ്രവര്‍ത്തിക്കുന്ന ഉദയശ്രീയില്‍ ലഭ്യമാണ്.

   Also Read:  കലാപം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്; എന്‍എസ്എസിന് സിപിഎമ്മിന്റെ മറുപടി

   പൂര്‍ണ്ണമായും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിയും ശ്രീനീവാസന്‍ വില്‍ക്കുന്നുണ്ട്. ഈ വിപണനകേന്ദ്രത്തിന് സമീപമാണ് മത്സ്യവില്‍പനയുമുള്ളത്. 'പച്ചക്കറി പോലെ ആളുകള്‍ക്ക ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാധനമാണ് മീന്‍. അപ്പോള്‍ അത് ശുദ്ധമായ രീതിയില്‍ പരമാവധി ആളുകളിലേക്കെത്തിക്കുക' എന്നതാണ് ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

   അടുത്തിടെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കൊച്ചിയില്‍ ദര്‍മൂസ് ഫിഷ് എന്ന പേരില്‍ ഷോപ്പ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ പ്രമുഖ നിര്‍മാതാവും ഓഗസ്റ്റ് സിനിമയുടെ ഉടമയുമായ ഷാജി നടേശന്‍ തിരുവനന്തപുരത്ത് മീന്‍ വിഭവങ്ങള്‍ മാത്രമായി ഹോട്ടലും തുറന്നിട്ടുണ്ട്. തിരുവനന്തപുരം കേശവദാസപുരത്ത് എംജി കോളജിനു സമീപമാണ് മീന്‍ വിഭവങ്ങള്‍ക്കായുള്ള ഈ ഹോട്ടല്‍.

    

   First published:
   )}