• HOME
  • »
  • NEWS
  • »
  • kerala
  • »
  • അനധികൃത അവധിയെടുത്ത ഡോക്ടർമാർക്കെതിരെ നടപടി തുടങ്ങി

അനധികൃത അവധിയെടുത്ത ഡോക്ടർമാർക്കെതിരെ നടപടി തുടങ്ങി

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ തുടർന്നാണ് നടപടി

doctor

doctor

  • Share this:
    തിരുവനന്തപുരം: സർക്കാർ ജോലിയ്ക്ക് പ്രവേശിച്ച ശേഷം, ലീവെടുത്ത് വിദേശത്തും, സ്വകാര്യ ആശുപത്രികളിലും ജോലിയ്ക്ക് പോകുന്നവർക്കെതിരെ പിരിച്ചു വിടൽ നടപടി തുടരുകയാണ്. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 10 ഡോക്ടര്‍മാരെയാണ് പിരിച്ച് വിട്ടത്.  അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ തുടർന്നാണ് നടപടി. ഇവര്‍ക്ക് ജോലിയില്‍ ഹാജരാകാനുള്ള അവസരങ്ങളും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്തവർക്കെതിരെയാണ് നടപടി.

    ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. എ.വി. രവീന്ദ്രൻ, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സിന്ധു ആന്‍ കോര, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി.ബി. ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോണി ജെ. മാത്യു ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യൻ, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ തങ്കപ്പന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

    Also read: പിണറായിയെ തള്ളി കാനം; പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടില്ല 

    ചില ഡോക്ടര്‍മാരാകട്ടെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം വിട്ട് നില്‍ക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെയും നടപടി ഉണ്ടാകും. കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മുൻപ് സമാന കാരണത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 36 ഡോക്ടർ മാരെ പിരിച്ചു വിട്ടിരുന്നു. കൂടാതെ ഒരു മാസം മുൻപ് ആരോഗ്യ വകുപ്പിന് കീഴിലെ 430 ഡോക്ടർമാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിലെ 337 ഡോക്ടർമാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 നാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്.
    Published by:user_49
    First published: