നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • #JusticeForPonnu| ചിറ്റാർ സംഭവം: മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 8 പേരെ സ്ഥലംമാറ്റി

  #JusticeForPonnu| ചിറ്റാർ സംഭവം: മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 8 പേരെ സ്ഥലംമാറ്റി

  മത്തായിയുടെ മരണം വനംവകുപ്പ് കസ്റ്റഡിയില്‍ നടന്ന കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്ത്

  Mathai

  Mathai

  • Share this:
   പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണം വനംവകുപ്പ് കസ്റ്റഡിയില്‍ നടന്ന കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്ത് വന്നതിന് പിന്നാലെ നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥരായ 8 പേരെ സ്ഥലംമാറ്റി.

   എന്നാൽ പ്രതികളെ അറസ്റ്റുചെയ്യുന്നതുവുരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് വീട്ടുകാര്‍. മത്തായിയുടെത് ആത്മഹത്യയാണെന്ന മഹസര്‍ റിപ്പോര്‍ട്ട് വനംവകുപ്പ് റാന്നി കോടതിയില്‍ സമര്‍പ്പിച്ചു. മത്തായിയെ വനത്തിലെത്തിച്ച് വെള്ളത്തിൽ മുക്കി മർദിച്ചവശനാക്കിയെന്ന് സഹോദരൻ ആരോപിച്ചു. നിലവിലെ അന്വേഷണം തൃപതികരമല്ല. നീതിപൂർവമായ അന്വേഷണമാണ് വേണ്ടതെന്നും കുടുംബം പറഞ്ഞു.
   TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
   വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിന് പിന്നാലെ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
   Published by:user_49
   First published:
   )}