പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവം: ജീവനക്കാർക്കെതിരെ നടപടി

ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: September 19, 2020, 6:37 PM IST
പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവം: ജീവനക്കാർക്കെതിരെ നടപടി
പ്രതീകാത്മക ചിത്രം
  • Share this:
പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരനായ അറ്റൻഡറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രി സൂപ്രണ്ടാണ് നടപടിയെടുത്തത്. ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.മൃതദേഹം മാറി നൽകിയതിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ആർ.എം.ഒ. ഉൾപ്പടെ കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൻമേലും നടപടിയുണ്ടാവും.

കഴിഞ്ഞ ദിവസമാണ് ആശുപത്രി മോർച്ചറിയിൽ നിന്ന്  ആദിവാസി യുവതിയുടെ മൃതദേഹം രണ്ടു ദിവസം മുൻപ് മരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്. സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിപ്പോയ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Published by: meera
First published: September 19, 2020, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading