നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൂടുതൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

    വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; കൂടുതൽ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

    വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ വീഴ്ച ഒരു കുരുന്നിന്റെ ജീവനെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി.

    shahla

    shahla

    • Share this:
      വയനാട്: വയനാട് ബത്തേരി സർവ്വജന സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് സൂചന. സ്കൂളിലെ കൂടുതൽ അധ്യാപകർക്കെതിരെ നടപടിയെടുത്തേക്കും. കുട്ടികൾ വിവരം അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരുന്ന അധ്യാപകൻ ഷജിലിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

      also read: പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ്

      പ്രാഥമിക ചികിത്സ നൽകുന്നതിൽ അനാസ്ഥ ഉണ്ടായെന്ന കണ്ടെത്തലിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസയെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ സുരാജിനേട് ചുമതലയിൽ നിന്ന് മാറി നിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ വീഴ്ച ഒരു കുരുന്നിന്റെ ജീവനെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി.

      അതകേസമയം സംഭവത്തിൽ യുക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ കുട്ടിയെ യഥാസമയം കുട്ടിയെ എത്തിക്കാത്തത് വീഴ്ചയാണ്. കുട്ടികൾ വിവരം പറഞ്ഞിട്ടും അധ്യാപകർ നടത്തിയ അവഗണന ഗൗരവമായി കാണുന്നു- മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും അറിയിച്ചു. കുറ്റക്കാർക്കെതിരെ തക്കതായ നടപടി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമാകാനാണ് സൂചന.
      First published: