• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nationwide Strike | മൂന്നാറില്‍‌ പണിമുടക്കിനിടെ എംഎല്‍എയെ പോലീസ് മര്‍ദിച്ച സംഭവം; എസ്.ഐക്ക് സ്ഥലം മാറ്റം

Nationwide Strike | മൂന്നാറില്‍‌ പണിമുടക്കിനിടെ എംഎല്‍എയെ പോലീസ് മര്‍ദിച്ച സംഭവം; എസ്.ഐക്ക് സ്ഥലം മാറ്റം

എ രാജ എംഎൽഎയെ എസ്.ഐ എം.പി.സാഗര്‍ മർദിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെതാണ് ഉത്തരവ്

  • Share this:
    ദേശീയ പണിമുടക്കിനിടെ (Nationwide Strike) ദേവികുളം(Devikulam Constituency) എംഎൽഎ എ.രാജയ്ക്ക് (A.Raja) പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ എസ്.ഐക്ക് എതിരെ നടപടി. കുറ്റാരോപിതനായ എസ്ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോയിലേക്ക് ആണ് മാറ്റിയത്. എ രാജ എംഎൽഎയെ എസ്.ഐ എം.പി.സാഗര്‍ മർദിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെതാണ് ഉത്തരവ്. രാവിലെ സമരാനുകൂലികൾ സ്വകാര്യ വാഹനം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഇതിനിടെയാണ് പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.

     Also Read- പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജയ്ക്ക് പോലീസ് മ‍ർദനം

    പ്രവര്‍ത്തകരെ പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പോലീസ് മര്‍ദിച്ചെന്നാണ് പരാതി. മൂന്നാര്‍ എസ്ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചു.എംഎൽഎയെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. മര്‍ദനമേറ്റ എംഎൽഎ എ.രാജ, സിപിഐ നേതാവ് ടി.എം മുരുകൻ എന്നിവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമരക്കാരുടെ മർദനത്തിൽ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാർ എസ്ഐ സാഗറും ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു.

    തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; കണ്ടക്ടറുടെ തലയിൽ തുപ്പി

    പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് അക്രമം അഴിച്ചുവിട്ടത്. ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു.

    Also Read- പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‍

    പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാര്‍ക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.

    കൊല്ലത്ത് 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം

    കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപകർ ഏറെ നേരം ക്ലാസ്മുറിയിൽ തുടർന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു.
    Published by:Arun krishna
    First published: