HOME » NEWS » Kerala » ACTION AGAINST POTHYS SUPERMARKET FOR VIOLATING CORPORATION S RESTRICTIONS GG TV SSS

Covid19| നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചു; പോത്തീസിനെതിരെ നടപടി

നഗരത്തിലെ മാളുകളിലെ സൂപ്പർമാർക്കറ്റുകൾ ഒന്നിടവിട്ട ദിവസങ്ങളിലെ തുറന്ന് പ്രവർത്തിക്കാവുവെന്ന് നഗരസഭ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശ പ്രകാരം അവധി ദിവസമായിരുന്ന ഞയറാഴ്ച പോത്തീസ് തുറന്ന് പ്രവർത്തിച്ചു.

News18 Malayalam | news18-malayalam
Updated: June 29, 2020, 11:05 PM IST
Covid19| നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചു; പോത്തീസിനെതിരെ നടപടി
pothys
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച പോത്തീസിനെതിരെ നടപടി.  പാളയം, ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ആൾക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. ഇതിൻ്റെ ഭാഗമായി

നഗരത്തിലെ മാളുകളിലെ സൂപ്പർമാർക്കറ്റുകൾ ഒന്നിടവിട്ട ദിവസങ്ങളിലെ തുറന്ന് പ്രവർത്തിക്കാവുവെന്ന് നഗരസഭ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശ പ്രകാരം അവധി ദിവസമായിരുന്ന ഞയറാഴ്ച പോത്തീസ് തുറന്ന് പ്രവർത്തിച്ചു.
TRENDING:What is TikTok | എന്താണ് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്ക്?
[News]
59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു
[News]
ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിന റോഡ്രിഗസ് വിവാഹം കഴിഞ്ഞോ? അഭ്യൂഹങ്ങൾ ശക്തമാക്കി ജോർജിനയുടെ മോതിര ഫോട്ടോ
[Photo]

തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയെങ്കിലും തുടർന്നും നിയന്ത്രണങ്ങൾ പാലിക്കാൻ പോത്തീസ് അധികൃതർ തയ്യാറായില്ല. ഇക്കാര്യംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോത്തീസിൽ തിങ്കളാഴ്ച്ച പരിശോധന നടത്തി.

തുടർന്നാണ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച പോത്തീസിലെ സൂപ്പർ മാർക്കറ്റ് നോട്ടീസ് നൽകി താൽക്കാലികമായി അടച്ചിടാൻ നഗരസഭ തീരുമാനിച്ചത്.
First published: June 29, 2020, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories