• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC Conductor | മന്ത്രി ആന്റണി രാജുവിനെതിരേ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം

KSRTC Conductor | മന്ത്രി ആന്റണി രാജുവിനെതിരേ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം

ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് കണ്ടക്ടര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.

Antony-raju

Antony-raju

 • Share this:
  തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെ(Minister Antony Raju) ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശിച്ച കണ്ടക്ടര്‍ക്കെതിരേ(Conductor) നടപടി. ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് കണ്ടക്ടര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടര്‍ രേഖ അന്തിക്കാടിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ചാത്തന്നൂര്‍ ഡിപ്പോയിലേക്കു മാറ്റിയത്.

  സിഎംഡിയ്ക്ക് ലഭിച്ച പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലായിരുന്നു കണ്ടക്ടറുടെ വിമര്‍ശനമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

  Also Read-Supreme Court | 'നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്‌കൂളും ഒരുക്കൂ'; കേരളത്തോട് സുപ്രീംകോടതി

  'ഗതാഗതം തരട്ടേ?' ആന്റണി രാജു; 'പെടുത്തല്ലേ:' രാധാകൃഷ്ണന്‍; 'കുടുക്കില്‍നിന്ന് ഊരാനുള്ള ശ്രമം' സജി ചെറിയാന്‍; മന്ത്രിമാരുടെ തമാശ

  തിരുവനന്തപുരം: കെഎസ്എഫ്ഡിസി(KSFDC) നിര്‍മ്മിക്കുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മത്തിനിടെ വേദിയിലും സദസ്സിലും ചിരിപടര്‍ത്തി മന്ത്രിമാരുടെ സംസാരം. പട്ടികക്ഷേമ വകുപ്പ് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചെങ്കിലും അഭിമാനത്തോടെ വകുപ്പ് ഏറ്റെടുത്തു എന്ന മന്ത്രി കെ രാധകൃഷ്ണന്റെ(Minister K Radhakrishnan) പരാമര്‍ശമാണ് മന്ത്രിമാര്‍ തമ്മിലുള്ള സംഭാഷണത്തിന് തിരികൊളുത്തിയത്.

  പരാതിയുണ്ടെങ്കില്‍ വകുപ്പ് മാറ്റിയെടുക്കാമെന്നായിരുന്നു മന്ത്രി രാധാകൃഷ്ണന് മന്ത്രി ആന്റണി രാജുവിന്റെ മറുപടി. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ കുടുക്കില്‍ നിന്ന് ഊരാനുള്ള ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്റെ കമന്റ്. തന്നെ പെടുത്താന്‍ നോക്കേണ്ടെന്ന് മന്ത്രി രാധാകൃഷ്ണന്റെ മറുപടി എത്തിയതോടെ വേദിയിലും സദസ്സിലും ചിരയുയര്‍ന്നു.

  Also Read-Kerala Police| ഉന്നതതല  പൊലീസ് യോഗത്തിൽ കളക്ടർമാർക്ക് വിമർശനം; പൊലീസ് നൽകുന്ന ഗുണ്ടാലിസ്റ്റിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ല

  മാധ്യമപ്രവര്‍ത്തകനായ വി.എസ്. സനോജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരിക്' എന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മമാണ് കലാഭവന്‍ തിയേറ്ററില്‍ നടന്നത്. അരുണ്‍ ജെ. മോഹന്‍ സംവിധാനംചെയ്യുന്ന 'പിരതി' ആണ് രണ്ടാമത്തെ ചിത്രം. ഒരോ സിനിമയ്ക്കും ഒന്നരക്കോടി രൂപ വീതമാണ് കെ.എസ്.എഫ്.ഡി.സി. മുടക്കുന്നത്.

  ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെടെയുടെയുള്ള വിഭാഗങ്ങള്‍ക്ക് അടുത്തവര്‍ഷംമുതല്‍ സഹായധനം നല്‍കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

  Also Read-കേരളത്തിന് ആശ്വാസം; 5000 കോടി വരെ താത്കാലിക വായ്പ എടുക്കാൻ കേന്ദ്ര അനുമതി
  കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ഭാഗ്യലക്ഷ്മി, പട്ടികക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സിനിമകള്‍ തെരഞ്ഞെടുത്ത ജൂറി അംഗമായ സംവിധായകന്‍ ഡോ. ബിജു, വി.എസ്. സനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
  Published by:Jayesh Krishnan
  First published: