• HOME
 • »
 • NEWS
 • »
 • kerala
 • »
 • Republic Day| ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവം: രണ്ട് പൊലീസുകാർക്കെതിരെ നടപടി

Republic Day| ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവം: രണ്ട് പൊലീസുകാർക്കെതിരെ നടപടി

എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

 • Share this:
  കാസര്‍കോട്: റിപ്പബ്ലിക് ദിന പരിപാടിയിൽ (Republic Day Celebrations) ദേശീയ പതാക (National Flag) തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചു.

  കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ചടങ്ങിലാണ് ദേശീയ പതാക തലതിരിച്ചുയർത്തിയത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് ഗാർഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് തെറ്റ് മനസിലായത്. മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മത്രമാണ് പതാക തല തിരിഞ്ഞത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തെറ്റ് മനസിലാക്കിയതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ ഉയർത്തി.

  കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയർത്തൽ. സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

  'കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു'; ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് ഗവർണർ

  കോവിഡിനെ രാജ്യം ശക്തമായി നേരിട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവാണ് രാജ്യത്ത് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ കേരളത്തെ ഗവർണർ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ് ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

  സ്ത്രീധനത്തിനെതിരെ ഗവർണർ പരാമർശം നടത്തി. സ്ത്രീധന പീഡനങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു.

  ഗവര്‍ണര്‍ വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം സ്വീകരിച്ചു. വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് മുഖ്യതിഥിയായി പങ്കെടുത്തത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.

  ജില്ലകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണിരാജുവും ആലപ്പുഴയില്‍ പി. പ്രസാദും കോട്ടയത്ത് വി. എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിച്ചു.
  Published by:Rajesh V
  First published: