HOME » NEWS » Kerala » ACTION COUNCIL BURNED EFFIGY OF REVENUE SECRETARY ON ON TREE FELLING CONTROVERSY NJ TV

മരംമുറി വിവാദം: റവന്യൂ ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി; റവന്യൂ സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ

രേഖകൾ നൽകിയതിന് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതോടെ മറ്റ് ഉദ്യോഗസ്ഥരും നിയമം നടപ്പിലാക്കാൻ ഭയപ്പെടും.

News18 Malayalam | news18-malayalam
Updated: July 19, 2021, 12:58 PM IST
മരംമുറി വിവാദം: റവന്യൂ ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി; റവന്യൂ സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ
news18
  • Share this:
തിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവത്തിൽ റവന്യൂ സെക്രട്ടറി എ ജയതിലകിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. മുട്ടിൽ മരംമുറി രേഖകൾ പുറത്തു വരുന്നതിൽ റവന്യൂ സെക്രട്ടറിക്ക് ആശങ്കയുണ്ട്. റവന്യൂ ഉദ്യോഗസ്ഥ ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പുനസ്ഥാപിക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ഭാഗമായി റവന്യൂ സെക്രട്ടറി എ ജയതിലകിന്റെ കോലം പ്രതിഷേധക്കാർ കത്തിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാൽ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് കണ്ടോൺമെൻറ് പോലീസ് കത്ത് നൽകിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവരാവകാശ നിയമം അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. രേഖകൾ നൽകിയതിന് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതോടെ മറ്റ് ഉദ്യോഗസ്ഥരും നിയമം നടപ്പിലാക്കാൻ ഭയപ്പെടും. ഫലത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം അട്ടിമറിക്കപ്പെടുന്ന തിന് തുല്യമാകും റവന്യൂ സെക്രട്ടറിയുടെ നടപടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


റവന്യൂ ഉദ്യോഗസ്ഥർ ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് പങ്കില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ നിലപാട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥർക്കെതിരായ നടപടി താൻ അറിഞ്ഞില്ല എന്ന നിലപാട് ആണ് എടുത്തത്. ഉദ്യോഗസ്ഥതല തീരുമാനം ആണ് ഉണ്ടായത് ഇതിൽ മന്ത്രി ഇടപെടേണ്ട ആവശ്യമില്ല എന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്.
You may also like:വ്യാജരേഖ ചമച്ച് കോടതിയിൽ പ്രാക്ടീസ്;ആലപ്പുഴയിലെ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു

മുട്ടിൽ മരംമുറി വിവാദത്തിന്റെ പേരിൽ യുഡിഎഫ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗങ്ങളായ ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായ അച്ചടക്ക നടപടി എടുക്കുന്നുവെന്നാണ്  ആരോപണം. സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവായ ജെ ബെൻസിയെ നേരത്തെ റവന്യൂ വകുപ്പിൽ നിന്നും സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നടപടി ഉണ്ടായ അണ്ടർ സെക്രട്ടറി ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു.

You may also like:പ്രവാചകൻ മുഹമ്മദ് നബിയുടെ 'ഷാർലെ ഹെബ്ദോ കാർട്ടൂൺ ' വരച്ച ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു

തുടർന്നാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്ന തീരുമാനമുണ്ടായത് . കഴിഞ്ഞ ഏപ്രിലിലാണ് റവന്യൂ വകുപ്പിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് ശാലിനിക്ക് റവന്യൂ സെക്രട്ടറി തന്നെ ഗുഡ് സർവീസ് എൻട്രി നൽകിയത്. എന്നാൽ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥയുടെ വിശ്വാസ്യതയിൽ സംശയം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹുമതി പത്രം സെക്രട്ടറി തന്നെ റദ്ദാക്കിയത്.

ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്നത് അസാധാരണ നടപടിയാണെന്നാണ് സംഘടനകളുടെ വാദം. മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ ബഹുമതി പത്രം പിന്നീടുണ്ടായ വിവാദങ്ങളുടെ പേരിൽ റദ്ദാക്കാൻ ആവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. റവന്യൂ സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണെങ്കിലും  ഉദ്യോഗസ്ഥർക്ക് ബഹുമതി നൽകിയത് റവന്യൂ മന്ത്രിയുടെ കൂടി അറിവോടെയാണ്. ബഹുമതി പത്രം റദ്ദാക്കുമ്പോൾ റവന്യൂ സെക്രട്ടറി മാത്രം തീരുമാനമെടുക്കുന്നതിന്റെ സാംഗത്യം ഇവർ ചോദ്യം ചെയ്യുന്നു.
Published by: Naseeba TC
First published: July 19, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories