• HOME
  • »
  • NEWS
  • »
  • kerala
  • »
  • Wakf Commissionerate | വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി വഖഫ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ കാണും

Wakf Commissionerate | വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി വഖഫ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ കാണും

എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികൾ നിലവിൽ വരും

വഖഫ് ബോർ‍ഡ്

വഖഫ് ബോർ‍ഡ്

  • Share this:
    കോഴിക്കോട് : കോടതി ഉത്തരവുള്ള റവന്യു സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വഖഫ് കമ്മീഷണറേറ്റ് (Wakf Commissionerate) സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷൻ കൗൺസിൽ (Wakf Action Council) വിപുലീകരണ യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും നേരിൽ ധരിപ്പിക്കാനും തീരുമാനിച്ചു.

    വഖഫ് ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി.എ. റഹീം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വഖഫ് ലീഗൽ സെൽ രൂപീകരിച്ചു. മുൻ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ ചെയർമാനും അഡ്വ. എം. സഫറുള്ള കൺവീനറുമാണ്. അഡ്വ. മുജീബ് അലി, അഡ്വ. സി ഷുക്കൂർ , അഡ്വ. അബ്ദുൾ അസീസ് എന്നിവരാണ് ലീഗൽ സെൽ അംഗങ്ങൾ.

    അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ സംബന്ധിച്ച വിവരശേഖരണത്തിനും ജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും മൊബൈൽ ആപ്പ് തയ്യാറാക്കും. എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികൾ നിലവിൽ വരും. മാർച്ച് അവസാന വാരം മലപ്പുറത്ത് ആദ്യ പരിപാടി സംഘടിപ്പിക്കും.
    അഡ്വ. വി.കെ. ബീരാൻ, സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി, എ.പി. വിഭാഗം നേതാക്കൻമാരായ വള്ളിയാട് മുഹമ്മദലി സഖാഫി, യൂസുഫ് എഞ്ചിനീയർ, മോയിൻ ബാപ്പു, അഡ്വ: മുജീബ് അലി, അഡ്വ: എം. സഫറുള്ള, എൻ.കെ. അബ്ദുൾ അസീസ്, നാസർ കോയ തങ്ങൾ, നസ്റുദ്ദീൻ മജീദ്, റിയാസ് തളിപ്പറമ്പ്, ഒ.പി.ഐ. കോയ, മുസ്തഫ പി. എറക്കൽ, പി.കെ.എം. അബ്ദുറഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു.

    വഖഫ് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്രഫ: എ.പി. അബ്ദുൽ വഹാബ് സ്വാഗതവും ഉമർ ഏറാമല നന്ദിയും പറഞ്ഞു.

    Summary: Wakf Action Council is of the demand to form a Wakf Commissionerate to stop inordinate delay in reclaiming revenue land as per court order. The Council in its meeting has decided to meet Chief Minister Pinarayi Vijayan and raise the demand. A mobile app on the said matter is also on cards
    Published by:user_57
    First published: