• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police | പോലീസിന്റെ ഔദ്യോഗിക വിവരം SDPIയ്ക്ക് ചോർത്തിയ പൊലീസുകാരനെതിരെ നടപടി വരുന്നു; കാരണം കാണിക്കൽ നോട്ടീസ് നൽകി

Kerala Police | പോലീസിന്റെ ഔദ്യോഗിക വിവരം SDPIയ്ക്ക് ചോർത്തിയ പൊലീസുകാരനെതിരെ നടപടി വരുന്നു; കാരണം കാണിക്കൽ നോട്ടീസ് നൽകി

പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ആണ് ശുപാർശ. കാരണം കാണിക്കൽ നോട്ടീസിന് മറുപടി തൃപ്തികരമല്ലെങ്കിൽ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സാഗർ തൊടുപുഴ

    ഇടുക്കി: പോലീസിന്റെ (Kerala Police) ഔദ്യോഗിക വിവരം എസ് ഡി പി ഐയ്ക്ക് (SDPI)  ചോർത്തിയ നൽകിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടിക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക്  റിപ്പോർട്ട് നൽകി. ആരോപണ വിധേയനായ തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അനസ് പി കെ യ്ക്ക് പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടീസും  നൽകി.

    ബിജെപി (BJP), ആർഎസ്എസ് (RSS)  നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ പോലീസ് ശേഖരിച്ചത് എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അനസ് പി കെയ്ക്ക് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. പോലീസിന്റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് ജില്ല പോലീസ് മേധാവിക്ക് നൽകി. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജി ലാൽ ആണ്  ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.

    Also Read- ആംബുലൻസിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

    പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ആണ് ശുപാർശ. കാരണം കാണിക്കൽ നോട്ടീസിന് മറുപടി തൃപ്തികരമല്ലെങ്കിൽ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടും. ജില്ലാ പോലീസ് മേധാവി തന്നെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ക്രൈം കേസുകളിൽ ഉൾപ്പെട്ടവരടക്കം ഒട്ടേറെ പേരുടെ വിവരങ്ങൾ അനസ് ചോർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. മതസ്പർധ വളർത്തുന്ന പോസ്റ്റ്  ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടറെ തൊടുപുഴ മങ്ങാട്ടുകവലയിൽ ചിലർ മർദിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർ ത്തകരായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യക്തി വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ അനസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇയാളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് സസ്‌പെൻഡ് ചെയ്ത ശേഷമാണ് വിശദമായ അന്വേഷണം നടത്തിയത്.

    Sexual Abuse | പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 18കാരൻ അറസ്റ്റിൽ

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ 18 കാരൻ അറസ്റ്റിൽ (Arrest). കോട്ടയം(Kottayam) മള്ളൂശ്ശേരി തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്ളാക്കനെ (18) ആണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

    പെൺകുട്ടിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വിവരം വ്യക്തമായത്. തുടർന്ന് നടത്തിയ കൌൺസിലിങ്ങിൽ പെൺകുട്ടി അഭിജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ ബന്ധുവീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
    Published by:Anuraj GR
    First published: