• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire Force | പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Fire Force | പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിറക്കി.

  • Share this:
    പോപ്പുലര്‍ ഫ്രണ്ട് (Popular Front) പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് (Fire Force)  പരിശീലനം നല്‍കിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തപ്പോൾ മൂന്ന് പേരെ സ്ഥലംമാറ്റുകയാണുണ്ടായത്. എറണാകുളം റീജണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റി. ഇവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഫയര്‍ ഫോഴ്‌സ് മേധാവിയുടെ ശുപാര്‍ശ ചെയ്തിരുന്നു.

    ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്നുള്ള കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം തള്ളുന്നതായി ഈ നടപടി. മേല്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയര്‍മന്മാര്‍ പരിശീലനം നല്‍കിയതെന്നും ആയതിനാൽ ഇവര്‍ക്കെതിരെ നടപടി പാടില്ലെന്നുമായിരുന്നു അസോസിയേഷൻ ആവശ്യപ്പെട്ടത്.

    അതേസമയം മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ടന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി സന്ധ്യ സര്‍ക്കുലര്‍ പുറത്തിറക്കി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

    Also Read-Fire Force | മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ട; ഫയര്‍ഫോഴ്‌സ് മേധാവി

    ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്‌നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.

    Also Read-Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച; ഫയര്‍ഫോഴ്സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെ അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിടുകയും ചെയ്തിരുന്നു.

    Also Read-Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവി

    അഗ്‌നിരക്ഷാ സേനയുടെ നടപടിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫയര്‍ഫോഴ്സ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
    Published by:Naveen
    First published: