• HOME
  • »
  • NEWS
  • »
  • kerala
  • »
  • അര മണിക്കൂറിനിടെ സ്വിഫ്റ്റ് ഡ്രൈവർക്ക് എട്ട് കോളുകൾ; വണ്ടി ഓടിക്കുന്നതിനിടെ ദീര്‍ഘമായ മറുപടി; വീഡിയോ എടുത്ത് യാത്രക്കാർ

അര മണിക്കൂറിനിടെ സ്വിഫ്റ്റ് ഡ്രൈവർക്ക് എട്ട് കോളുകൾ; വണ്ടി ഓടിക്കുന്നതിനിടെ ദീര്‍ഘമായ മറുപടി; വീഡിയോ എടുത്ത് യാത്രക്കാർ

യാത്ര തുടങ്ങിയ ശേഷം ബസ് പിടിയിലാകുന്നതുവരെയുള്ള സമയത്തിനിടയിൽ എട്ടു കോളുകളാണ് വന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ എടുത്ത് മോട്ടര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻന്റിന് അയച്ചു നൽകി യാത്രക്കാർ. തുടർന്ന് തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

    ബസ് ഡ്രൈവർ വയനാട് സ്വദേശി സി.അൻവർ സാദിഖ് ആണ് പിടിയിലായത്. യാത്ര ആരംഭിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഡ്രൈവർക്ക് തുടരെ ഫോൺ വന്നു തുടങ്ങി. ഇക്കാര്യം യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

    Also Read-മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറെ MVD പിടികൂടി

    യാത്ര തുടങ്ങിയ ശേഷം ബസ് പിടിയിലാകുന്നതുവരെയുള്ള സമയത്തിനിടയിൽ എട്ടു കോളുകളാണ് വന്നത്. ഇവയെല്ലാം സ്വിഫ്റ്റ് ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്നവരുടേതായിരുന്നു. എല്ലാ വിളികൾക്കും ഡ്രാവർ ദീർഘമായസ മറുപടി നൽകിയിരുന്നതായും അധികൃതർ കണ്ടെത്തി. നടപടി പൂർത്തിയാക്കിയ ശേഷം ഡ്രൈവര്‍ക്ക് യാത്ര തുടരാൻ അനുവാദം നൽകി.

    Also Read-എട്ടു വയസുകാരിയെ അപമാനിച്ച സംഭവം; സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, 50,000 രൂപ നൽകാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

    ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും അന്വേഷണത്തിന് ശേഷം സ്വിഫ്റ്റിൽ നിന്നും പുറത്താക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവർക്ക് എതിരെ മോട്ടർ വാഹന നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: