HOME » NEWS » Kerala » ACTION TO AVOID DELAYS IN SETTLING FILES AND MAKING DECISIONS SAID BY CHIEF MINISTER PINARAYI VIJAYAN

ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസം ഒഴിവാക്കാന്‍ നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതി കാണിച്ചാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 26, 2021, 7:57 PM IST
ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസം ഒഴിവാക്കാന്‍ നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍
pinarayi vijayan
  • Share this:
തിരുവനന്തപുരം: ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം രൂപീകരിച്ച് ആലോചന നടത്തണമെന്ന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതി കാണിച്ചാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ ഫയല്‍ എത്ര സമയം വെക്കാമെന്നതില്‍ പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നത് പരിശോധിക്കണം'അദ്ദേഹം പറഞ്ഞു.

Also Read-Covid 19| സംസ്ഥാനത്ത് 151 മരണം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 28,798പേർക്ക്

ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടുതവണ നടപ്പാക്കിയതാണ്. സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലായത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തില്‍ കാണുന്ന കുറവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read-Black Fungus | രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍

അതേസമയം ജാഗ്രതയില്‍ വീഴ്ചവരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുതകയാണെന്നും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാളുകള്‍ കൂടി തുടരും. അതിനാല്‍ ആശുപത്രികളില്‍ തിരക്ക് ഉണ്ടാകാതരിക്കണം.

സംസ്ഥാനത്തെ വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, പുസ്തക അച്ചടി, പാസ്പോര്‍ട്ട് ജീവനക്കാരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Published by: Jayesh Krishnan
First published: May 26, 2021, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories