കോഴിക്കോട്: മാര്‍കസ് നോളജ് സിറ്റിയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങി. അതേസമയം കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 23 പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടാക്കിയ കെട്ടിടം നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെ. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.
പ്രാഥമിക അനുമതി പോലും നേടാതെ കുന്നിടിച്ചു നിര്‍മ്മിച്ച ബഹുനില കെട്ടിടം കൂടാതെ സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഇനി വിശദമായ പരിശോധന നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. തകര്‍ന്ന കെട്ടിടത്തിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ ഇന്നലെതന്നെ കൈമാറി.
നോളജ് സിറ്റിയുടെ ഫിനിഷിങ് സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റിനായി ഉറപ്പിച്ച ഇരുമ്പ് തൂണ് തെന്നിമാറുകയും അപകടമുണ്ടാവുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ വിവിധ ആശുത്രിയിലേക്ക് കൊണ്ടുപോയി. ഇങ്ങനെയൊരു നിര്‍മാണ പ്രവര്‍ത്തനം സ്ഥലത്ത് നടക്കുന്നതായി അറിവില്ലെന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.