• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ

ഇരയ്ക്ക് കുറ്റക്കാരായ ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പി സതീദേവി

  • Last Updated :
  • Share this:
    കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. IMCH സൂപ്രണ്ടിന്റെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് നടപടിയുണ്ടാകും. ഇരയ്ക്ക് കുറ്റക്കാരായ ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പി സതീദേവി വ്യക്തമാക്കി.

    കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയാണ് അഞ്ചുവർഷം വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.
    Also Read- 'ഞങ്ങളുടെ കത്രികയല്ല യുവതിയുടെ വയറ്റിൽ കുടുങ്ങിയത്': വിശദീകരണവുമായി മെഡിക്കൽ കോളജ് ആശുപത്രി

    എന്നാൽ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണത്തിൽ പറഞ്ഞിരുന്നു.

    Also Read- 'കൊടുംവേദന, മൂത്രത്തിൽ കല്ലാണെന്ന് കരുതി'; ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി വേദന തിന്ന 5 വർഷത്തേക്കുറിച്ച് ഹർഷിന

    30കാരിയായ ഹർഷിനയുടെ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു തന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തിരുന്നു. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. 2017 നവംബർ 30നായിരുന്നു ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്.
    Published by:Naseeba TC
    First published: