• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തീരങ്കാവ് യുഎപിഎ: NIA കേസ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കെ. അജിത

പന്തീരങ്കാവ് യുഎപിഎ: NIA കേസ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കെ. അജിത

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടി സി.പി.എം പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്നും തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്നും അലന്‍, ത്വാഹ ഐക്യദാര്‍ഢ്യ സമിതി പ്രസിഡണ്ട് കെ. അജിത

alan-thaha

alan-thaha

  • Share this:
    കോഴിക്കോട്: അലന്റെയും ത്വാഹയുടെയും മോചനമാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിറ്റി സെക്രട്ടേറിയേറ്റ് സമരത്തിന്. നാളെ രാവിലെ മുതല്‍ വൈകിട്ട് വരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കാനാണ് തീരുമാനം. അലനെയും  താഹയെയും ഉടന്‍ മോചിപ്പിക്കുക, യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യാവകാശ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.

    Also Read-അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും: പിസി ജോർജ്

    സിനിമാ പ്രവര്‍ത്തകരായ കമല്‍, ആഷിക് അബു തുടങ്ങിയവരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പിന്തുണയുമായെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കേസ് എന്‍.ഐ.എ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് അലന്‍, ത്വാഹ ഐക്യദാര്‍ഢ്യ സമിതി പ്രസിഡണ്ട് കെ. അജിത ആവശ്യപ്പെട്ടു.

    Also Read-സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല:നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

    അലനെ തിടുക്കപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റോളില്‍ നിന്ന് ഒഴിവാക്കിയത് സി.പി.എം ഇടപെട്ടാണെന്ന് സംശയിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടി സി.പി.എം പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്നും തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്നും അജിത പറഞ്ഞു .അലനെയും ത്വാഹയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റൊമീല ഥാപര്‍, മല്ലികാ സാരാഭായി, അടൂര്‍ ഗോപാലകൃഷ്ണന്‍, എന്‍ എസ് മാധവന്‍, കെ സച്ചിദാനന്ദന്‍, ആനന്ദ് തുടങ്ങി അയ്യായിരം പേര്‍ ഒപ്പിട്ട ഹരജി മുഖ്യമന്ത്രിക്ക് കൈമാറാനും ഐക്യദാര്‍ഢ്യസമിതി തീരുമാനിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: