ഇന്റർഫേസ് /വാർത്ത /Kerala / അകപൂജയും കോഴിപൂജയും; കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂരിൽ വഴിപാട്

അകപൂജയും കോഴിപൂജയും; കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂരിൽ വഴിപാട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

223 സ്ഥാനാർത്ഥികളുടെയും മല്ലികാ‍ർജുൻ ഖാർഗേ അടക്കമുള്ള നേതാക്കൻമാരുടെയും പേരിലാണ് വഴിപാട് നടത്തിയത്.

  • Share this:

കണ്ണൂർ: കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയത്തിനായി വഴിപാട് നടത്തി പ്രവർ‌ത്തകർ. കണ്ണൂർ മാടായിക്കാവിലാണ് കോൺഗ്രസ് പ്രവർത്തകര്‍ വഴിപാട് നടത്തിയത്. 223 സ്ഥാനാർത്ഥികളുടെയും മല്ലികാ‍ർജുൻ ഖാർഗേ അടക്കമുള്ള നേതാക്കൻമാരുടെയും പേരിലാണ് വഴിപാട് നടത്തിയത്. കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് വഴിപാട് കഴിച്ചത്.

സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജ്ജുൻ ഖാർഗേയുടെ പേരിൽ കോഴിപൂജയും ആണ് നടത്തിയത്. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും.

Also Read-കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്; 224 മണ്ഡലങ്ങൾ, 58,282 പോളിംഗ് സ്‌റ്റേഷനുകൾ, അഞ്ചരക്കോടിയോളം വോട്ടർമാർ

പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ‘മോദി മാജിക്കി’ല്‍ കര്‍ണാടകയില്‍ വീണ്ടും താമര വിരിയുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ കണക്കുക്കൂട്ടല്‍.

224 മണ്ഡലങ്ങളിലേക്കായി 2613 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇത്തവണ 185 വനിതകൾ ജനവിധി തേടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് ഭിന്നലൈംഗിക്കാരും സ്ഥാനാർഥികളാണ്. ബി.ജെ.പി.-224, കോൺഗ്രസ്-223, ജെ.ഡി.എസ്.-207, എ.എ.പി.-209, ബി.എസ്.പി.-133, ജെ.ഡി.യു.-8, സി.പി.ഐ.-7, സി.പി.എം.-4, നാഷണൽ പീപ്പിൾസ് പാർട്ടി-2 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരുമുണ്ട്.

Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Congress, Kannur, Karnataka Election