എറണാകുളം: ക്രിമിനലുകൾ ഒരു വർഷം മുമ്പ് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീരസ‌്മരണ പുതുക്കാൻ എസ‌്എഫ‌്ഐ പ്രവർത്തകർ ഒത്തുചേർന്നു. അഭിമന്യു കുത്തേറ്റുവീണ മഹാരാജാസ‌് കോളേജിന്റെ പിറകിലെ മതിലിനുസമീപം മെഴുകുതിരികൾ തെളിച്ച പ്രവർത്തകർ രക്തസാക്ഷികൾക്ക‌് മരണമില്ലെന്ന‌് മുദ്രാവാക്യം മുഴക്കി.
തുടർന്ന‌് അഭിമന്യു ‘വർഗീയത തുലയട്ടെ’ എന്നെഴുതിയ മതിലിനോട‌് ചേർന്ന‌് വീണ്ടും അതേവാചകങ്ങൾ കുറിച്ചു. ജൂലൈ രണ്ടിന് പുലർച്ചെ 12.35ന‌് അഭിമന്യുവിന‌് കുത്തേറ്റ അതേസമയത്താണ‌് പ്രവർത്തകർ ഒത്തുചേർന്നത‌്. എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ‌്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ എം അരുൺ, ശിൽപ്പാ സുരേന്ദ്രൻ എന്നിവരും സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്ന‌് എത്തിയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu Maharajas, Abhimanyu murder, Activists remembering abhimanyu, Communal Politics, Maharajas college, Martyrdom day, Student, അഭിമന്യു മഹാരാജാസ്, അഭിമന്യു രക്തസാക്ഷി ദിനം