നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'LDF തുടർഭരണത്തിൽ വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും': ഇന്നസെന്റ്

    'LDF തുടർഭരണത്തിൽ വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും': ഇന്നസെന്റ്

    സ്ഥാനാർഥിയായ മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും അങ്ങനെ കേരളത്തിൽ ഒരു തുടർഭരണം ഉണ്ടാകണമെന്നും ആ തുടർഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.

    innocent

    innocent

    • News18
    • Last Updated :
    • Share this:
      കൊല്ലം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തുടർഭരണം സംസ്ഥാനത്ത് വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്ന് നടനും മുൻ എം പിയുമായ ഇന്നസെന്റ്. കൊല്ലത്ത് എൽ ഡി എഫ് സ്ഥാനാർഥി മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്നസെന്റ് ഇങ്ങനെ പറഞ്ഞത്.

      'കോൺഗ്രസ് പാർട്ടി ഇന്ന് ഏത് സ്ഥലത്താണ് ഉള്ളത്. കേന്ദ്രത്തിൽ നിന്നും പലരും എന്തുകൊണ്ട് ഇവിടേക്ക് വരുന്നു. അവിടെയൊന്നും ഈ സാധനം ഇല്ല. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജി വയ്ക്കണം, ഇതു മാത്രമാണ് അവർക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോൾ എനിക്കും തോന്നി, എന്നാൽ ഒന്നു രാജിവെച്ചു കൂടേ. എത്ര തവണയായി അയാൾ പറയുകയാണ്' - പരിഹാസത്തോടെ ഇന്നസെന്റ് പറഞ്ഞു.

      അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ

      'എനിക്ക് പപ്പടം വേണം പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാൽ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോൾ മുഖ്യമന്ത്രി എന്നത് മാറ്റി പിണറായി വിജയൻ എന്നാക്കി. അതും മാറി വിജയൻ എന്നാക്കി' - ഇന്നസെന്റ് പറഞ്ഞു.

      ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ താൻ ഇക്കാര്യം ചോദിച്ചതായും ഇന്നസെന്റ് പറഞ്ഞു. 'എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ രാജി വയ്ക്കൂ എന്നു പറയുന്നു. എന്നാൽ, ഒന്ന് സമ്മതിച്ചു കൊടുത്തൂടേ' എന്ന. അപ്പോൾ, അദ്ദേഹം പറഞ്ഞു, 'ഇന്നസെന്റേ ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കൈയിൽ ഏൽപിച്ചാലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ' - എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

      നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ബോക്സിങ് കോച്ച് ഉൾപ്പെടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

      സ്ഥാനാർഥിയായ മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും അങ്ങനെ കേരളത്തിൽ ഒരു തുടർഭരണം ഉണ്ടാകണമെന്നും ആ തുടർഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.

      കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല; അങ്ങനെ പറഞ്ഞെങ്കിൽ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകും: ഇന്നസെന്റ്

      അതേസമയം, കഴിഞ്ഞയിടെ ഇന്നസെന്റിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരിൽ വന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾ നിഷേധിച്ച് ഇന്നസെന്റ് രംഗത്തെത്തിയിരുന്നു. പിതാവിലൂടെ തന്നിലേക്ക് പകർന്നതാണ് തന്റെ രാഷ്ട്രീയമെന്നും കരുതലിന്റേയും വികസനത്തിന്റേയും തുടർഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

      സംസ്ഥാനത്ത് തുടർഭരണം ഇല്ലാതാക്കാൻ തന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും ഇന്നസെന്റ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. തന്റെ പേരിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്നസെന്റ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
      Published by:Joys Joy
      First published:
      )}