• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പറയാൻപോലുമുള്ള മര്യാദ കാട്ടിയില്ല'; മുല്ലപ്പള്ളിക്കെതിരെ ധർമജൻ ബോൾഗാട്ടി

'കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പറയാൻപോലുമുള്ള മര്യാദ കാട്ടിയില്ല'; മുല്ലപ്പള്ളിക്കെതിരെ ധർമജൻ ബോൾഗാട്ടി

കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ നീ​തി​കി​ട്ടു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ധർമ്മജൻ

ധർമ്മജൻ

 • Share this:
  കോഴിക്കോട്: കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യെ​ന്ന​നി​ല​യി​ൽ കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ൻ കെപി​സി​സി പ്ര​സി​ഡ​ന്റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കാ​ട്ടി​യി​ല്ലെ​ന്ന് നടൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. സ്വ​കാ​ര്യ​ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ർ​മ​ജ​ൻ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

  ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഒ​രു കെപി​സി​സി സെ​ക്ര​ട്ട​റി​യും പ്രാ​ദേ​ശി​ക നേ​താ​വും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് പി​രി​ച്ചെ​ടു​ത്ത പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ളി​വ് സ​ഹി​തം കെപി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു പ​രാ​തി ന​ൽ​കാ​ൻ മാ​ത്രം എ​ന്തു​ണ്ടാ​യി എ​ന്നു ചോ​ദി​ക്കാ​നു​ള്ള മ​ര്യാ​ദ​പോ​ലും മു​ൻ പ്ര​സി​ഡന്റ്​ കാ​ട്ടി​യി​ല്ലെ​ന്നും പു​തി​യ പ്ര​സി​ഡ​ൻ​റ്​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ എ​ന്ന​റി​യി​ല്ലെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

  പാ​ർ​ട്ടി​യെ​ക്കാ​ളും വ​ലു​ത​ല്ല പ്ര​വ​ർ​ത്ത​ക​ർ എ​ന്ന് വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​നെ കെപി​സി​സി​ക്ക് മുൻപാകെ തെ​ളി​വ് സ​ഹി​തം പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ നീ​തി​കി​ട്ടു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇടതുപക്ഷമായിരുന്നെങ്കിൽ പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമായിരുന്നുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.

  ധർമജന്റെ പരാതി

  ബാലുശ്ശേരിയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ വന്നപ്പോൾ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കൾക്ക് പരാതി നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ വ്യക്തി തന്നെ തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി വന്നതിൽ പരാജയം തുടങ്ങിയെന്നും ധർമജൻ പറഞ്ഞു. ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെയാണ് ഇയാൾ തനിക്കെതിരെ കരുക്കൾ നീക്കിയത്. ഇവർക്കു രണ്ടു പേർക്കും മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. നാമനിർദേശ പത്രിക നൽകുന്നതിന് മുൻപു തന്നെ സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് മാനസികമായി തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ച് ചേർത്തില്ല. താൻ പുലയ സമുദായത്തിൽപ്പെട്ട ആളായതിനാൽ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നൽകിയത് ഇവർ രണ്ടു പേരുമായിരുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യമെന്നും ധർമജൻ പരാതിയിൽ പറയുന്നു.

  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുമ്പോഴും രണ്ടു പേരും ചേർന്നു വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തെരഞ്ഞെടുപ്പിൽ ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ട്. ബൂത്തുതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എഐസിസി നിയോഗിച്ച പ്രതിനിധികളെ താമസ, വാഹന സൗകര്യം പോലും നൽകാതെ തിരിച്ചയച്ചതിലും ഗൂഢാലോചനയുണ്ട്. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടിയിൽനിന്നു ബാലുശ്ശേരിയെ ഒഴിവാക്കിയത് ഒറ്റപ്പെടുത്തുന്ന പ്രതീതിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

  Also Read- കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?; പ്രതിവിധി നിർദേശിച്ച് കേരള പൊലീസ്

  ബാലുശ്ശേരി പേയ്മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞതും അദ്ദേഹം പ്രചാരണത്തിൽ സജീവമാകാതിരുന്നതും പ്രയാസമുണ്ടാക്കി. മണ്ഡലത്തിൽ 25 % ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി എല്ലാ ദിവസവും അവലോകന യോഗം ചേരാറുണ്ടെങ്കിലും ബാലുശ്ശേരിയിൽ ചേർന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പല ദിവസങ്ങളിലും പ്രധാന ഭാരവാഹികൾ പോലും എത്തിയില്ല.

  എഐസിസി ഫണ്ട് വീതിച്ചു നൽകൽ ആണ് മണ്ഡലം കമ്മിറ്റി നിർവഹിച്ച ഏക ചുമതല. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലും കമ്മിറ്റി തയാറാക്കിയില്ല. ‌സ്ഥാനാർഥി പര്യടനത്തിൽ ആദ്യ മൂന്നു ദിവസം കുറച്ചു സ്ഥലങ്ങളിൽ മാത്രമാണു പോയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിന്നീട് പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പര്യടനമേ ഉണ്ടായില്ല. പാർട്ടി കുടുംബ സംഗമങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ഇവിടെയും നേതാക്കളുടെ അസാന്നിധ്യം ഉണ്ടായിരുന്നു.

  Also Read- ഫൈസര്‍ വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കും; നടപടികള്‍ അവസാന ഘട്ടത്തില്‍

  കോൺഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിട്ടില്ലെന്നും തെര‍ഞ്ഞെടുപ്പിന് ശേഷം അറിഞ്ഞു. യുഡിഎഫിന് എന്നും 3000 വോട്ടോളം ലീഡ് ലഭിക്കുന്ന പ‍ഞ്ചായത്തിൽ ആദ്യമായി എൽഡിഎഫ് ലീഡ് നേടി. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയ അത്തോളിയിൽ 2000 വോട്ടിന് പിന്നിലായി. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് ലീഡ് നേടാനായത്.

  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനാറായിരത്തോളം വോട്ടിന് ജയിച്ച ബാലുശ്ശേരിയിൽ ജയിക്കാൻ കഴിയുമെന്ന അമിത വിശ്വാസം ആദ്യമേ ഉണ്ടായിരുന്നില്ല. എന്നാൽ സംവരണ മണ്ഡലത്തിൽ, കലാകാരനായ തനിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അവസാന റൗണ്ടിൽ ഒരു പക്ഷേ ജയിച്ചു കയറാനും പറ്റിയേക്കുമെന്ന ചെറിയ വിശ്വാസമുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് ആകെയുണ്ടായ തരംഗത്തിലാണ് ബാലുശ്ശേരിയിൽ തോറ്റത് എന്നു കരുതുന്നില്ല. സംഘടനാ ദൗർബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും തോൽവിക്ക് കാരണമായി.

  ന്യൂനപക്ഷവോട്ടുകൾ ഇവിടെയും കാര്യമായി കിട്ടിയില്ല. ബിജെപി വോട്ടുകളും എൽഡിഎഫിന് ലഭിച്ചു. അതേസമയം സാധരണ കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ ആത്മാർത്ഥതയും ഉത്സാഹവും താൻ ഓർക്കുമെന്നും ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ആ പ്രവർത്തകരാണ് യുഡിഎഫിന്റെ ശക്തിയെന്നും ധർമജൻ പരാതിയിൽ പറയുന്നു. നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴി‍ഞ്ഞ ഉടൻ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
  Published by:Rajesh V
  First published: