കൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ ഒന്നാകണമെന്ന് ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എ യും ഐയും ഗ്രൂപ്പുകള്‍ ഒന്നുചേര്‍ത്ത് അക്ഷരമാലയിലെ പുതിയ ഏതെങ്കിലും അക്ഷരത്തിലേക്ക് മാറ്റണം. അല്ലെങ്കില്‍ ഐയും എയും ഒപ്പം ഒയും ചേര്‍ത്ത് 'അയ്യോ' എന്ന അവസ്ഥയുണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ഭരണപക്ഷം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയാത്തത് നാണക്കേടാണ്. പ്രതിപക്ഷ നേതാവിനെ വൈകിക്കേണ്ട കാര്യമില്ലായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ്. കഴിഞ്ഞ സര്‍ക്കാരിനെതിരായി ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയ ആള്‍ ചെന്നിത്തലയാണ്. പാര്‍ട്ടിയില്‍ തലമുറമാറ്റം അനിവാര്യമാണ്. കെ.സി.ജോസഫ് പോലും ഇപ്പോഴും സ്ഥാനം ചോദിക്കുന്നു. ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും പോലുള്ള യുവതലമുറ പാര്‍ട്ടിയിലുള്ളതാണ് അല്‍പ്പമെങ്കിലും സമാധാനമെന്നും ധര്‍മ്മജന്‍ പറഞ്ഞു.
Also Read
മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി; മൻമോഹൻ ബംഗ്ലാവ് ആന്റണി രാജുവിന്ബാലുശേരിയിലെ പരാജയത്തില്‍ കാര്യമില്ല. സീറ്റുകിട്ടാത്തതിന് തല മുണ്ഡനം ചെയ്ത ആളുകളുള്ള പാര്‍ട്ടിയില്‍ സീറ്റ് കിട്ടിയതു തന്നെ വലിയ കാര്യം. 45 വര്‍ഷം ഇടതുപക്ഷത്തിന്റെ കയ്യിലിരുന്ന സീറ്റിലാണ് മത്സരിച്ചത്. അത് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റായിരുന്നില്ല. തോറ്റതു കൊണ്ട് വെറുതെയിരിക്കുന്നില്ല. തോല്‍വിക്ക് മുൻപും പിൻപും രംഗത്തുണ്ട്. അച്ഛനുള്ള കാലത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. തോല്‍വി താല്‍ക്കാലികമാണെന്നും ധർമ്മജൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാപരമായ വീഴ്ചകള്‍ തോല്‍വിക്ക് കാരണമായെന്നും ധര്‍മ്മജന്‍ ആരോപിച്ചു. പരാജയത്തെക്കുറിച്ച് വിശദമായ പരിശോധന ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്തുനല്‍കി. കെ.പി.സി.സി സെക്രട്ടറി പോലും തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു. നേതാക്കള്‍ക്ക് പഞ്ഞമില്ലെങ്കിലും സ്ഥാനര്‍ത്ഥിക്കായി പ്രവര്‍ത്തിക്കാന്‍ മൂന്നുപേര്‍ പോലുമില്ലാത്ത സാഹചര്യമാണ് ബാലുശേരിയിലുണ്ടായതെന്നും ധർമ്മജൻ പറഞ്ഞു.
Also Read
കേരളത്തിൽ ലോക്ക്ഡൗൺ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും"പാര്‍ട്ടിയിലെ ഏകോപനമില്ലായ്മ ബാലുശേരിയില്‍ തിരിച്ചടിയായി. നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ ആളില്ല.ഗുരുതരമായ വീഴ്ചകളുണ്ടായി. ലീഗ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലും വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. ലീഗ് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് നിര്‍ജീവമായതിന്റെ പ്രതിഫലനമാണ് ലീഗില്‍ നിന്നും ഇത്തവണയുണ്ടായത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം പിണറായി വിജയന്‍ ആര്‍ജ്ജിച്ചത് തിരിച്ചടിയായി." - ധർമ്മജൻ പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്നും ധര്‍മ്മജന്‍ പരിഹസിച്ചു. സി.പി.എമ്മില്‍ ജനാധിപത്യമില്ല. പിണറായി മാത്രമാണ് കാര്യങ്ങള്‍ തീരുമാനക്കുന്നത്. അവിടെ ഒരാള്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ അഞ്ഞൂറുപേരെങ്കിലും വേണം തീരുമാനമെടുക്കാന്‍. കെ.കെ.ശൈലജ ടീച്ചര്‍ ഭാഗ്യം ചെയ്ത മന്ത്രിയാണ് നിപ്പയും കൊറോണയും പ്രളയുമെല്ലാം ഒന്നിനുപുറകെ ഒന്നായി വന്നതുകൊണ്ട് ശൈലജ ടീച്ചര്‍ക്ക് പേരെടുക്കാന്‍ കഴിഞ്ഞു. ഇത്തരം കാലങ്ങളില്‍ തനിക്ക് അവസരം ലഭിച്ചാലും മികച്ച പ്രവര്‍ത്തനം നടത്താനാകും. വീണാ ജോര്‍ജ് ഗംഭീരമായി പ്രവര്‍ത്തിയ്ക്കുമെന്നാണ് കരുതുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
"ജനങ്ങളെ കിറ്റു കൊടുത്ത് വിഡ്ഢികളാക്കിയതുകൊണ്ടാണ് അഴിമതി ചെയ്തിട്ടും പിണറായി വിജയന് ഭരണത്തുടര്‍ച്ചയുണ്ടായത്. പിണറായി കാര്‍ക്കശ്യക്കാരനാണ്, കാപട്യക്കാരനല്ല. ഉള്ളത് മുഖത്തുണ്ടാവും സര്‍ക്കാരിന്റെ ഭാവിയേപ്പറ്റി ജനം വിലയിരുത്തും" ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട്; സുകുമാരൻ നായരുടെ കോലം കത്തിച്ചു
ചെട്ടിക്കുളങ്ങര: തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിക്കുന്ന ഏകപക്ഷീയ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങര എൻ എസ് എസ് കരയോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ചു.
സുകുമാരൻ നായർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എൻ എസ് എസിന്റേതല്ലന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്.
ചെട്ടിക്കുളങ്ങര പതിനാലാം നമ്പർ എൻ എസ് എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്ന സമയത്ത് ആയിരുന്നു സംഭവം.
കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻമാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. സുകുമാരൻ നായർ ഏകാധിപതി ആണെന്നും പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായരെന്ന വ്യക്തിക്കെതിരെ ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർസി പി എമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് പ്രതിഷേധം നടന്ന കോയിക്കത്തറ അടക്കമുള്ള ചെട്ടിക്കുളങ്ങര മേഖല. വോട്ടെടുപ്പ് ദിവസം സുകുമാരൻ നായർ കൈക്കൊണ്ട യു ഡി എഫ് അനുകൂല രാഷ്ട്രൂയ നിലപാടുകളാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചനസംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്ന് ആയിരുന്നു ജി സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷമായിരുന്നു സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞത്. ഇതാണ് എൻ എസ് എസ് അംഗങ്ങളെ ചൊടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.