• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep| ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ദിലീപ്; ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

Dileep| ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ദിലീപ്; ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

ദിലീപും സഹോദരന്‍ അനൂപും സൂരജുമാണ് കോടതിയിലെത്തിയത്.

  • Last Updated :
  • Share this:
    കൊച്ചി: ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ (Aluva Magistrate Court) നടൻ ദിലീപ് (Dileep) ഹാജരായി. വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ദിലീപും സഹോദരന്‍ അനൂപും സൂരജുമാണ് കോടതിയിലെത്തിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന്കൂടിയാണ് നടപടി.

    ആലുവയിലെ ദിലീപിന്‍റെ വീടായ പത്മസരോവരത്തില്‍ 2017 നവംബർ 15 ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ മാസമാണ് ദിലീപ് ഉൾപ്പെടെയുള്ളവർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇവർക്കെല്ലാം ജാമ്യം അനുവദിച്ചു.
    സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകൾ വാദിച്ചു.

    Related News- Dileep granted bail | പ്രോസിക്യൂഷന് തിരിച്ചടി; ഗൂഡാലോചനക്കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി രണ്ടാഴ്ചത്തെ വിശദമായ വാദം കേൾക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്. തനിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് നടൻ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

    2017ലെ കേസ് അട്ടിമറിക്കാൻ ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കാൻ പദ്ധതിയിടുന്നതിന്റെയും എന്ന് ആരോപിച്ച് ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ബാലചന്ദ്രകുമാറിൽ നിന്ന് വിചാരണക്കോടതി രഹസ്യമൊഴി ശേഖരിച്ചിരുന്നു. തൽഫലമായി, ദിലീപിനും അഞ്ച് പേർക്കുമെതിരെ ഐപിസി സെക്ഷൻ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറയ്ക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) r/w സെക്ഷൻ 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസ് എടുത്തത്.

    ഇതിനിടെ, ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിൾ ക്രൈംബ്രാഞ്ച് ഇന്നലെ ശേഖരിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ശബ്ദ സാംപിളുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടർന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കം തീരുമാനിക്കുക.
    Published by:Rajesh V
    First published: