നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas | 'ഗാഡ്ഗിലിനെ പിന്തുണച്ചതിന് വ്യാജ നാമധാരികളുടെ സഭ പി.ടി തോമസ് ജീവിച്ചിരിക്കെ ശവസംസ്ക്കാരം നടത്തി': ജോയ് മാത്യു

  PT Thomas | 'ഗാഡ്ഗിലിനെ പിന്തുണച്ചതിന് വ്യാജ നാമധാരികളുടെ സഭ പി.ടി തോമസ് ജീവിച്ചിരിക്കെ ശവസംസ്ക്കാരം നടത്തി': ജോയ് മാത്യു

  'എന്റെ അറിവിൽ നമുക്കുള്ള നൂറ്റിനാല്പത് എം എൽ എ മാരിൽ ഗാഡ്ഗിൽ റിപ്പോർട്ട് വായിച്ചു പഠിച്ച ഒരേയൊരാൾ പി ടി തോമസ്‌ എം എൽ എ ആയിരുന്നു'

  joy-mathew-

  joy-mathew-

  • Share this:
   കേരളത്തിന്റെ പാരിസ്ഥിതിതികമായ വിഷയങ്ങളിൽ കൃത്യവും സത്യസന്ധവുമായ നിലപാടെടുത്തതിന് പി ടി തോമസ്‌ (PT Thomas) എന്ന നിയമസഭാ സാമാജികനെപ്പോലെ പഴിയും പരിഹാസവും കേൾക്കേണ്ടിവന്ന മറ്റൊരാളുണ്ടാവില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു (Joy Mathew). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗാഡ്ഗിൽ എന്ന ശാത്രജ്ഞനെ പിന്തുണച്ചതിനു ക്രിസ്ത്യാനികൾ എന്നപേരിലുള്ള ചില "വ്യാജ നാമധാരികളുടെ സഭ "ഇദ്ദേഹത്തെ ജീവിച്ചിരിക്കെ ശവസംസ്കാരം നടത്തി
   ആഘോഷിച്ചിട്ടും തന്റെ നിലപാടിൽ ഉറച്ചുനിന്ന പോരാളിയായിരുന്നു പി ടി തോമസ്‌ എന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടി.

   ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ചില മനുഷ്യരുടെ വേർപാടുകൾ സമൂഹത്തിനാകെ നഷ്ടമാകുന്നത് ,അവർ ജീവിതത്തിൽ പുലർത്തിയ സാമൂഹ്യപ്രതിബദ്ധതയും
   മനുഷ്യനന്മയെ ലാക്കാക്കി പ്രവർത്തിക്കുന്ന അവരുടെ ഇച്ഛാശക്തിയുമാണ്.ഇതുകൊണ്ടൊക്കെയാണ് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം പി ടി തോമസ്‌ എന്ന രാഷ്ട്രീയ പ്രവർത്തൻ എനിക്ക് പ്രിയങ്കരനാകുന്നത് .

   കേരളത്തിന്റെ പാരിസ്ഥിതിതികമായ വിഷയങ്ങളിൽ കൃത്യവും സത്യസന്ധവുമായ നിലപാടെടുത്തതിന് പി ടി തോമസ്‌ എന്ന നിയമസഭാ സാമാജികനെപ്പോലെ പഴിയും പരിഹാസവും കേൾക്കേണ്ടിവന്ന മറ്റൊരാളുണ്ടാവില്ല .വികസനത്തിന്റെ പേരിൽ പാറമടകൾ ഇടിച്ചു നിരത്തുകയും കുന്നുകളും മലകളും പുഴകളും ഇല്ലാതാക്കി കൊടിയ ദുരന്തങ്ങളിലേക്ക് മാനവരാശിയെ തള്ളിയിടുകയും ചെയ്യുന്ന അധികാര ഗർവ്വിന്റെ അശാസ്ത്രീയതക്കെതിരെ പഠന റിപ്പോർട്ട് തയ്യാറാക്കിയ ഗാഡ്ഗിൽ എന്ന ശാത്രജ്ഞനെ പിന്തുണച്ചതിനു ക്രിസ്ത്യാനികൾ എന്നപേരിലുള്ള ചില "വ്യാജ നാമധാരികളുടെ സഭ "ഇദ്ദേഹത്തെ ജീവിച്ചിരിക്കെ ശവസംസ്കാരം നടത്തി
   ആഘോഷിച്ചിട്ടും തന്റെ നിലപാടിൽ ഉറച്ചുനിന്ന പോരാളിയായിരുന്നു പി ടി തോമസ്‌ .

   തിരിച്ചറിവുള്ള ജനം അദ്ദേഹത്ത വീണ്ടും വീണ്ടും തങ്ങളുടെ എം എൽ എ ആയി തെരഞ്ഞെടുത്തതും ഇതുകൊണ്ടൊക്കെയാണ് .എന്റെ അറിവിൽ നമുക്കുള്ള നൂറ്റിനാല്പത് എം എൽ എ മാരിൽ ഗാഡ്ഗിൽ റിപ്പോർട്ട് വായിച്ചു പഠിച്ച ഒരേയൊരാൾ പി ടി തോമസ്‌ എം എൽ എ ആയിരുന്നു.

   ഇദ്ദേഹത്തിന്റെ വേർപാട് പരിസ്ഥിതിയെയും മാനവകുലത്തെയും സ്നേഹിക്കുന്ന കേരളീയ സമൂഹത്തിനാകെ വലിയൊരു നഷ്ടമാണ് എന്ന് പറയാതെ വയ്യ .

   ധീര യോദ്ധാവിനു അഭിവാദനങ്ങൾ !

   പി.ടിക്ക് ജന്മനാടിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകീട്ട്; രാഹുല്‍ ഗാന്ധി പങ്കെടുക്കും

   അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ (P T Thomas) സംസ്‌കാരം ഇന്ന് വൈകീട്ട് എറണാകുളം രവിപുരത്ത് വച്ച് നടക്കും.

   പി ടി തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രയപ്പെട്ട നേതാവിന് വിട നല്‍കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

   വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനം.
   Published by:Anuraj GR
   First published: