• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം ആ പൊലീസുകാരന് കൊടുക്കണം, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും': ജോയ് മാത്യു

'വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം ആ പൊലീസുകാരന് കൊടുക്കണം, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും': ജോയ് മാത്യു

''നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരൻ''

  • Share this:

    കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു വനിതാ നേതാവിനോട് പുരുഷ പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    ജോയ് മാത്യുവിന്റെ കുറിപ്പ്

    നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരൻ.
    വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും 😂

    ‌മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശേരിയിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാർ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയതെന്നും പരാതി ഉയർന്നത്.

    Also Read- മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി

    ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്. പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പൊലീസുകാര്‍ പിടിച്ചുമാറ്റിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മിവ ജോളിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി.

    Also Read- ‘ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോൺഗ്രസിനോട് വേണ്ട; മുഹമ്മദ് ഷിയാസ്

    സംഭവത്തെ കുറിച്ച് ഡിസിസി പ്രസിഡന്റ് സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെ- ‘ഒരു പരിധി വിട്ടാൽ കെഎസ്‌യു പ്രവർത്തകയെ തൊട്ട കൈ അവിടെ വേണ്ട എന്നു വയ്ക്കുമെന്നും കളി കോൺഗ്രസിനോടു വേണ്ട’.

    Published by:Rajesh V
    First published: