• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാർ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു

Accident | നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാർ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു

അപകടത്തില്‍ ആര്‍ക്കും പരിക്ക് സംഭവിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

  • Share this:
    പത്തനംതിട്ട: നടന്‍ ഗിന്നസ് പക്രുവിന്റെ  (Guinness pakru) കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു. നടന്‍ സഞ്ചരിച്ച കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

    തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.

    അപകടത്തില്‍ ആര്‍ക്കും  പരിക്ക് സംഭവിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

    Farmer Suicide| വീണ്ടും കർഷക ആത്മഹത്യ; പത്തനംതിട്ടയിൽ കർഷകൻ പാടവരമ്പത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

    പത്തനംതിട്ട: തിരുവല്ല (Thiruvalla) നിരണത്ത് കര്‍ഷകനെ ആത്മഹത്യ (Farmer Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പാടത്തെ വരമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂ‍ര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.

    Also Read-Accident | നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

    പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayashankar AV
    First published: