• HOME
  • »
  • NEWS
  • »
  • kerala
  • »
  • Guinness Pakru | 'സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു'; അപകടത്തില്‍ പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് ഗിന്നസ് പക്രു

Guinness Pakru | 'സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു'; അപകടത്തില്‍ പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് ഗിന്നസ് പക്രു

എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

  • Share this:
    പത്തനംതിട്ട: തിരുവല്ലയിലുണ്ടായ അപകത്തില്‍ പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് നടന്‍ ഗിന്നസ് പക്രു(Guinness Pkaru). പക്രു സഞ്ചരിച്ച കാറും കൊറിയര്‍ സര്‍വീസ് തിരുവല്ലയില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

    സുഖമായിരിക്കുന്നുനെന്നും സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും സുഹ-ത്തുക്കള്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് പക്രു. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞെന്നും താരം ഫേസ്ബുക്കില്‍ കുറച്ചു.

    തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.

    Also Read-Accident | നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാർ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു

    തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ രാവിലെയോടെയായിരുന്നു അപകടം നടന്നത്.


    Kollam | ഓവര്‍ ടേക്കിംഗിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ കൂട്ടയടി; എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക്

    കൊല്ലം: കൊല്ലത്ത്(Kollam) നടുറോഡില്‍ കൂട്ടത്തല്ല്. ഓവര്‍ടേക്കിംഗിനെ(Overtake) ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പുത്തൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു മര്‍ദനം.

    കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുഗുണന്റെ ഭാര്യ പ്രിയ, മകന്‍ അമല്‍ പരിക്കേറ്റു. മകന്‍ അലിനെ ബൈക്കിലെത്തിയ യുവാക്കള്‍ തര്‍ക്കത്തിനൊടുവില്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

    Also Read-Accident | പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ചു; പുറകെ വന്ന ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

    എസ്‌ഐ സുഗണനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഭാര്യയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവര്‍ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമലിന് തലയില്‍ പരിക്കേറ്റ് ഏഴു സ്റ്റിച്ചുണ്ട്.
    Published by:Jayesh Krishnan
    First published: