HOME /NEWS /Kerala / 'മുസ്ലീം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലെ ? സിപിഎമ്മിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചു പറയു'; ഹരീഷ് പേരടി

'മുസ്ലീം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലെ ? സിപിഎമ്മിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചു പറയു'; ഹരീഷ് പേരടി

കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി കുറിച്ചു.

കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി കുറിച്ചു.

കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി കുറിച്ചു.

  • Share this:

    മുസ്ലീം നാമധാരിയാതിനാല്‍ എറണാകുളത്ത് വാടകയ്ക്ക് വീട് കിട്ടിയില്ലെന്ന തിരക്കഥാകൃത്ത് പി.വി ഷാജികുമാറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം. കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്…ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

    ‘മുസ്ലീമാണോ..? വീടില്ല… ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’; അനുഭവം പങ്കുവെച്ച് പിവി ഷാജി കുമാർ

    ‘മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ..നിങ്ങൾ ഇത്രയും ചെയ്യതാൽ മതി…എറണാകുളം മാർക്കറ്റിൽ നിന്നോ,CPI(M) ന്റെയോ,കോൺഗ്രസ്സ് പാർട്ടിയുടെയോ, എന്തിന് BJP യുടെയോ ജില്ലാ കമറ്റി ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക…നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും..അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ…ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ…എറണാ-കുളം എത്ര കൊക്കുകളെ കണ്ടതാ’- ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

    ഹരീഷ് പേരടിയുടെ കുറിപ്പ്

    18 വർഷമായി ഞാൻ ജീവിക്കുന്ന നഗരമാണ് എറണാകുളം…കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം …കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്…ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും…

    കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായിനടക്കുന്നുണ്ട്… ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്…കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്…മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ..നിങ്ങൾ ഇത്രയും ചെയ്യതാൽ മതി…എറണാകുളം മാർക്കറ്റിൽ നിന്നോ,CPI(M) ന്റെയോ,കോൺഗ്രസ്സ് പാർട്ടിയുടെയോ,എന്തിന് BJP യുടെയോ ജില്ലാ കമറ്റി ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക…നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും..അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ…ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ…എറണാ-കുളം എത്ര കൊക്കുകളെ കണ്ടതാ..

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Hareesh Peradi, Islamophobia in kerala