CMDRF 'കുടുക്ക പൊട്ടിച്ച് കുട്ടികളും ആകെയുള്ള ആടിനെ വിറ്റു നുള്ളിപ്പറുക്കി അമ്മമാരും' പ്രതീക്ഷയേക്കുറിച്ച് ഇന്ദ്രൻസ്

പ്രളയങ്ങൾക്കും മഹാമാരികൾക്കും തകർക്കാനാവാത്ത ജനതയായാണ് മലയാളികളെ ചരിത്രം അടയാളപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: June 4, 2020, 5:10 PM IST
CMDRF 'കുടുക്ക പൊട്ടിച്ച് കുട്ടികളും ആകെയുള്ള ആടിനെ വിറ്റു നുള്ളിപ്പറുക്കി അമ്മമാരും' പ്രതീക്ഷയേക്കുറിച്ച്  ഇന്ദ്രൻസ്
pinarayi online class
  • Share this:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ സംഭാവനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹ്രസ്വചിത്രം മുഖ്യമന്ത്രി പുറത്തുവിട്ടു. 'കുടുക്ക പൊട്ടിച്ച് കുട്ടികളും ആകെയുള്ള ആടിനെ വിറ്റ് നുള്ളിപ്പറുക്കിയുള്ളത് അമ്മമാരും നൽകി'- എന്നു പറഞ്ഞുകൊണ്ട് നടൻ ഇന്ദ്രൻസിന്‍റേതാണ് ഹ്രസ്വചിത്രത്തിലെ വിവരണം.

പ്രളയങ്ങൾക്കും മഹാമാരികൾക്കും തകർക്കാനാവാത്ത ജനതയായാണ് മലയാളികളെ ചരിത്രം അടയാളപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഓരോ പ്രതിസന്ധിഘട്ടത്തേയും ആത്മവിശ്വാസത്തോടെ നേരിടാനും മറികകടക്കാനും തുണയായത് ജനങ്ങൾ അർപ്പിച്ച വിശ്വാസം കൊണ്ടാണ്. ഒരു ദുരന്തത്തിന്‍റെ മുന്നിലും അടിപതറാത്ത ജനങ്ങളുടെ പ്രതീക്ഷയും ഒത്തൊരുമയുമാണ് കേരളത്തിന്‍റെ കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


കുട്ടികൾ മുതൽ മുതിർന്നവർ വരെ ആയിരക്കണക്കിന് സഹായഹസ്തങ്ങളാണ് കേരളത്തിനു വേണ്ടി ഉയർന്നത്. ഈ പ്രതീക്ഷകൾ ഏറ്റെടുത്തു കൊണ്ട് കൂടുതൽ കരുത്തോടെ നമ്മളീ കാലത്തേയും വിജയകരമായി മറികടന്നു മുന്നോട്ടു പോകും. ചെറുതാണെങ്കിലും ഇനിയും പ്രതീക്ഷയേകുന്ന സഹായം ഉണ്ടാകണമെന്ന് ഹ്രസ്വചിത്രത്തിൽ ആവശ്യപ്പെടുന്നുണ്ട്.
TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]



First published: June 4, 2020, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading