മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയ സംഭവത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പയായ കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് !
സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന
മദമാണ് ഇപ്പോൾ കറുപ്പ് -
അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .
അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .
കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് "ക്ഷ"
വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്
കറുത്ത മാസ്ക്ക് ധരിക്കുന്നത് വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക്ക് ധരിച്ച് എത്തിയവരോട് അത് ഊരിമാറ്റാൻ കോട്ടയത്തെയും എറണാകുളത്തെയും പരിപാടികളിൽ നിർദേശമുണ്ടായിരുന്നു.
ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്ക്ക് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത പരന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു. കറുത്ത മാസ്ക്കിന് വിലക്ക് ഇല്ലെന്നും പൊലീസിനോട് ഇത് പരിശോധിക്കാനോ പിടികൂടാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ സംഘാടകര്‍ തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.
രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.
Also Read- 'ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്കിനെയും ഭയക്കുന്നതെന്തിന്?': വി ഡി സതീശൻ
മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്ന് പൊലീസ് നിര്‍ദേശം നല്കി.അതേസമയം വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും യുവമോർച്ചയും യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.