സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. 50000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്ത് വന്നതോടെ ശബള വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനിടെ യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി,എസ്.സി പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള പത്ത് ചോദ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു.
ALSO READ-എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിന്; യുവജന കമ്മീഷൻ ചെയർപെഴ്സണ്‍ ശമ്പളം ഒരു ലക്ഷം; 2017ലെ കുടിശിക നല്‍കും
1.കേരളത്തിലെ യുവജന കമ്മീഷൻ ആരംഭിച്ച വര്‍ഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരൻ /കാരി (ചെയർ പേഴ്സൺ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരൻ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരൻ /കാരിയുടെ ശമ്പളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരൻ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അർഹതയുണ്ട് ?
7.യു .കമ്മീഷൻ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?
8.എന്താണ് യു.കമ്മീഷന്റെ യഥാർത്ഥ ജോലി ?
9. യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം ?
എന്നിവയാണ് ജോയ് മാത്യു പങ്കുവെച്ച ചോദ്യങ്ങള്‍. ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടർമാർക്കും ഉത്തരമെഴുതി അയക്കാം -ശരിയുത്തരം അയക്കുന്നവർക്ക് പി എസ് സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനമായി നല്‍കുമെന്നും ജോയ് മാത്യു കുറിച്ചു. യുവജന കമ്മീഷന് അധ്യക്ഷയ്ക്ക് ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ശബളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ജോയ് മാത്യു നേരത്തെ രംഗത്തെത്തിയിരുന്നു.
‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡ് കൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കണമെന്നും, ഇതിലൂടെ ശോഭനമായ ഭാവി സ്വന്തമാക്കണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.
അതേസമയം, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.
37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്ന് ചിന്ത പറഞ്ഞു.2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത പറഞ്ഞു. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.