നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബീഹാർ ഇലക്ഷന്‍ കഴിഞ്ഞു, പവനായികൾ ശവങ്ങളായി; മോഡി എന്ന സൂര്യന്‍റെ മുന്നിൽ കത്തി ചാമ്പലായി'; നടൻ കൃഷ്ണകുമാർ

  'ബീഹാർ ഇലക്ഷന്‍ കഴിഞ്ഞു, പവനായികൾ ശവങ്ങളായി; മോഡി എന്ന സൂര്യന്‍റെ മുന്നിൽ കത്തി ചാമ്പലായി'; നടൻ കൃഷ്ണകുമാർ

  അധികം വൈകാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മോഡി പ്രഭാവത്തിൽ ബിജെപി ഭരണത്തിൽ വരുമെന്ന് കൃഷ്ണകുമാർ

  Actor Krishnakumar

  Actor Krishnakumar

  • Last Updated :
  • Share this:
   ബിഹാർ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ബീഹാർ ഇലക്ഷനും കഴിഞ്ഞതോടെ പവനായികൾ ശവങ്ങളായെന്നും മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായെന്നും കൃഷ്ണകുമാർ പറഞ്ഞു.

   പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി ബിജെപി മാറുന്നുവെന്നും അധികം വൈകാതെ ദക്ഷിണത്യൻ സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിൽ വരുമെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ എന്നറിയില്ല. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി. റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു.

   Also Read മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാർഥി മരിച്ചു

   പ്രചാരണത്തിനിടെ പതിവ് പോലെ വിളിച്ചു കൂവി മോഡി EVM മിൽ കളിക്കുന്നുണ്ടെന്നു. Exit poll ഫലങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ EVM ആണ് ശെരി എന്ന് പറഞ്ഞു. വോട്ടെണ്ണിതീർന്നപ്പോൾ EVM ശെരിയല്ല. കാരണം കൂട്ട തോൽവി. ബീഹാറിൽ മാത്രമാണോ, ഇന്ത്യ മൊത്തം തോറ്റൊടുങ്ങി. മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, ചൈനക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ. അതാണ്‌ മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം.

   അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ...

   Posted by Krishna Kumar on Tuesday, November 10, 2020


   ഭാരതത്തിന്റെ നന്മക്കും ഭാരതീയരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ദേശസ്നേഹിയായ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും, കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി മാറുന്നു BJP. ഒപ്പം എതിർ ചേരിയുടെ തകർച്ചയും. അധികം വൈകാതെ ദക്ഷിണേത്യൻ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിൽ വരും മോഡി പ്രഭാവത്തിൽ. കാത്തിരിക്കാം ആ നല്ല നാളുകൾക്കായി. എല്ലാവർക്കും നന്മകളുണ്ടാവട്ടെ.
   Published by:user_49
   First published:
   )}