തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ വച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ വച്ച് ആയിരുന്നു കൃഷ്ണകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ്
കേരളത്തിൽ എത്തിയത്. വ്യാഴാഴ്ച തൃശൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജെ പി നദ്ദ പങ്കെടുക്കും. നിയമസഭ
തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിന് ഇറങ്ങാൻ താൻ 100 ശതമാനവും തയ്യാറാണെന്ന് നേരത്തെ കൃഷ്ണകുമാർ
ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.
You may also like:ഗൂഗിളും ഫോർഡും കൈകോർക്കുന്നു; 2023 മുതൽ കാറുകളിൽ ആ൯ഡ്രോയിഡ് സിസ്റ്റം [NEWS]പ്രായം വെറും 11 വയസ്; പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരുങ്ങി ലിവ്ജോത് [NEWS] എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ [NEWS]നേരത്തെ തന്നെ ബി ജെ പിയുടെ പരിപാടികളിൽ സജീവമായിരുന്നു കൃഷ്ണകുമാർ. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് നിരവധി ബി ജെ പി സ്ഥാനാർത്ഥികൾക്ക് വേണ്ടി കൃഷ്ണകുമാർ പ്രചരണരംഗത്ത് ഇറങ്ങിയിരുന്നു. ബി ജെ പി അംഗത്വം നദ്ദയിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്
കൃഷ്ണകുമാർ പറഞ്ഞു.
അധികാര സ്ഥാനത്ത് നിന്ന് മാറി നിൽക്കില്ലെന്നും ജന സേവനത്തിന് പദവികൾ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
സംസ്ഥാനത്തെ ബി ജെ പിയിൽ വിഭാഗീയത ഇല്ലെന്നും ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജെ പി നദ്ദ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വവുമായി ശോഭ സുരേന്ദ്രന് ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ പി നദ്ദ നിഷേധിച്ചില്ല.
ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാം എന്ന് ജെ പി നദ്ദ പറഞ്ഞു. പക്ഷേ, ബി ജെ പിയിൽ എല്ലാവർക്കും അവസരങ്ങളുണ്ട്. പാർട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.